Image

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയ്ക്കു പുതിയ സാരഥികള്‍

ജീമോന്‍ റാന്നി Published on 24 January, 2018
ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയ്ക്കു പുതിയ സാരഥികള്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ 201819 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  

ജനുവരി 20നു ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ സ്റ്റാഫോര്‍ഡിലുള്ള ദേശി റെസ്‌റ്റോറന്റില്‍ വച്ച് നടന്ന പുതുവത്സര കുടുംബ സംഗമത്തോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. 

പ്രസിഡന്റ് റോബിന്‍ ഫിലിപ്പ്  അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികന്‍ റവ. എസ്. അലക്‌സാണ്ടര്‍   ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കി. റവ.ഫാ. എബ്രഹാം തോട്ടത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു.   

സെക്രട്ടറി ഉമ്മന്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ടും  ട്രഷറര്‍ ടെറീഷ് തോമസ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപിന് എം.ടി.മത്തായി ഇലക്ഷന്‍ കമ്മിഷണര്‍ ആയി പ്രവര്‍ത്തിച്ചു. 

201819 ലേക്കു തെരഞ്ഞെടുക്കപ്പെട്ട ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഭാരവാഹികള്‍;   

ഈശോ ജേക്കബ് (പ്രസിഡന്റ്), റോബിന്‍ ഫിലിപ്പ് (വൈസ് പ്രസിഡന്റ് ), തോമസ് ഐപ്പ് (സെക്രട്ടറി), ഉമ്മന്‍ തോമസ് (ട്രഷറര്‍), ബിജു ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), സുജ കോശി (ജോയിന്റ് ട്രഷറര്‍).

ഡയറക്ടര്‍  ബോര്‍ഡ് അംഗങ്ങള്‍ ; പി.എ വര്‍ഗീസ്, സാം സക്കറിയ,മറിയാമ്മ ഉമ്മന്‍, ജോര്‍ജ് തോമസ്, ഡോ. അന്ന.കെ ഫിലിപ്പ്, മോന്‍സി വര്‍ഗീസ്,വിനോദ് ഈപ്പന്‍, ഇ.എ.എബ്രഹാം, റെനി കവലയില്‍.

വൈസ് പ്രസിഡന്റ് തോമസ്  ഐപ്പ്  നന്ദി പ്രകാശിപ്പിച്ചു. 
    
വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഡിന്നറും തിരുവല്ല സംഗമ സന്ധ്യയെ മികവുറ്റതാക്കി മാറ്റി. 


റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയ്ക്കു പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക