Image

ജെയിംസ് പി ജോര്‍ജ് കാന്‍ജ് പ്രസിഡന്റ്; ദീപ്തി നായര്‍ സെക്രട്ടറി

ജോസഫ് ഇടിക്കുള Published on 24 January, 2018
ജെയിംസ് പി ജോര്‍ജ് കാന്‍ജ്  പ്രസിഡന്റ്; ദീപ്തി നായര്‍ സെക്രട്ടറി
ന്യൂജേഴ്‌സി: നോര്‍ത്ത്  അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമായുള്ള  , വമ്പിച്ച ജനപങ്കാളിത്വത്തിന്റ്‌റെ നേര്‍കാഴ്ചയായ പ്രമുഖ മലയാളി സംഘടന  കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ (കാന്‍ജ്)  2018 ലേക്കുള്ള ഭാരവാഹികളെ ഐകകണ്‌ഠേൃന  തിരഞ്ഞെടുത്തു,

ഡിസംബര്‍ 10  ശനിയാഴ്ച  എഡിസണിലുള്ള എഡിസണ്‍ ഹോട്ടല്‍ ബാന്‍ക്വിറ്റ് ഹാളില്‍ വച്ച് നടന്ന ആനുവല്‍  ജനറല്‍ ബോഡി ആണ് പുതിയ  ഭരണ സമിതിയെ  എതിരില്ലാതെ തിരഞ്ഞെടുത്തത്. ജെയിംസ് പി ജോര്‍ജ് ആണ് പുതിയ  പ്രസിഡന്റ്, ദീപ്തി നായര്‍ സെക്രട്ടറി,  ഇടിക്കുള ജോസഫ്  ട്രഷറര്‍. 

മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് ജയന്‍ എം ജോസഫ് , ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി , ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ് , ഡോ:സോഫി വില്‍സണ്‍  (ചാരിറ്റി അഫയേഴ്‌സ്),  സഞ്ജീവ്കുമാര്‍  കൃഷ്ണന്‍  (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ജൂഡി പോള്‍ (യൂത്ത് അഫയേഴ്‌സ്) , സൗമ്യ റാണ  (കള്‍ച്ചറല്‍  അഫയേഴ്‌സ് ) സ്വപ്ന രാജേഷ്    (എക്‌സ് ഒഫീഷ്യല്‍ ) ബസന്ത് എബ്രഹാം  (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) എന്നിവര്‍ ആണ് 2018  എക്‌സിക്യുട്ടിവ്  കമ്മറ്റിയിലെ മറ്റ് പുതിയ അംഗങ്ങള്‍, പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആയി ആനി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു.സിറിയക് കുന്നത്ത് ആണ്  ഓഡിറ്റര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍  ജോണ്‍ തോമസിന്റെ  കാലാവധി അവസാനിക്കുന്ന ഒഴിവിലേക്ക്  എക്‌സ് ഒഫീഷ്യല്‍ ആയിരുന്ന അലക്‌സ് മാത്യു  നോമിനേറ്റ് ചെയ്യപ്പെട്ടു. 

അമേരിക്കന്‍ മലയാളികളുടെ സാമൂഹിക കൂട്ടായ്മകള്‍ക്ക് എന്നും പുത്തന്‍ മാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള  കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസിക്കു  പോയ വര്‍ഷങ്ങളില്‍ ലഭിച്ച അകമഴിഞ്ഞ ജനപിന്തുണക്കു  നന്ദി പറഞ്ഞ പ്രസിഡന്റ് ജെയിംസ് പി ജോര്‍ജ്  ഈ വര്‍ഷവും എല്ലാവരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നതായി  അറിയിച്ചു 

മുന്‍ വര്‍ഷങ്ങളിലെ പോലെ  നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍  പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറല്‍ ബോഡിക്ക് വേണ്ടി  ട്രസ്ടി ബോര്‍ഡ്  ചെയര്‍മാന്‍ ജോസ് വിളയില്‍  ആശംസിച്ചു. ഫോമാ ജനറല്‍ സെക്രട്ടറിയും ട്രസ്റ്റി ബോര്‍ഡ് മെംബറുമായ  ജിബി തോമസ് മോളോപ്പറമ്പില്‍ , റോയ് മാത്യു,  മാലിനി നായര്‍,  
ആനി ജോര്‍ജ്,സ്മിത മനോജ്, ജോണ്‍ തോമസ്,ദിലീപ് വര്‍ഗീസ്, അനിയന്‍ ജോര്‍ജ്, ജയ് കുളമ്പില്‍, അലക്‌സ് മാത്യു, ഡോ:സോഫി വില്‍സണ്‍, സഞ്ജീവ്കുമാര്‍ കൃഷ്ണന്‍, സ്വപ്ന രാജേഷ്,  ജോണ്‍ വര്‍ഗീസ്, അജിത് കുമാര്‍ ഹരിഹരന്‍,  മുന്‍ ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ സജി പോള്‍ ,ജൂഡി പോള്‍,  ജിനേഷ് തമ്പി, ജിനു അലക്‌സ്,  ബസന്ത്, നീനാ ഫിലിപ്പ്,  ജയന്‍ എം ജോസഫ്, പ്രഭു കുമാര്‍, ദീപ്തി നായര്‍,  ജോസഫ് ഇടിക്കുള , ഷീല ശ്രീകുമാര്‍, ഡോക്ടര്‍ ഗോപി നാഥന്‍ നായര്‍, രാജന്‍ ചീരന്‍,ഷിറാസ് ,  മാലിനി നായര്‍, അലക്‌സ് ജോണ്‍ , രുഗ്മിണി പദ്മകുമാര്‍, സണ്ണി വാലിപ്ലാക്കന്‍, സുനില്‍ െ്രെട സ്റ്റാര്‍, സജി എബ്രഹാം  തുടങ്ങി അനേകം അംഗങ്ങള്‍ പുതിയ ഭരണസമിതിക്ക്  ആശംസകള്‍ നേര്‍ന്നു.

വാര്‍ത്ത : ജോസഫ് ഇടിക്കുള.


ജെയിംസ് പി ജോര്‍ജ് കാന്‍ജ്  പ്രസിഡന്റ്; ദീപ്തി നായര്‍ സെക്രട്ടറി
ജെയിംസ് പി ജോര്‍ജ് കാന്‍ജ്  പ്രസിഡന്റ്; ദീപ്തി നായര്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക