Image

നടിയെ ആക്രമിച്ച കേസ്‌ 31ന്‌ പരിഗണിക്കും

Published on 24 January, 2018
നടിയെ ആക്രമിച്ച കേസ്‌ 31ന്‌ പരിഗണിക്കും

കൊച്ചി: നടി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസ്‌ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി ഈ മാസം 31ന്‌ പരിഗണിക്കാന്‍ മാറ്റി. കോടതിയുടെ അന്വേഷണ മേല്‍നോട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ദിലീപ്‌ നല്‍കിയ രണ്ട്‌ ഹര്‍ജികളിലും തീര്‍പ്പായിട്ടില്ല. ഇതില്‍ തീരുമാനം എടുത്ത ശേഷം കുറ്റപത്രം വിചാരണക്കായി മജിസ്‌ട്രേറ്റ്‌ കോടതി സെഷന്‍സ്‌ കോടതിക്ക്‌ കൈമാറും. പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള ആറ്‌ പ്രതികളുടെ റിമാന്‍ഡ്‌ കാലാവധിയും 31 വരെ നീട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക