Image

സി.പി.ഐ.എം നേതാവിന്റെ മകനെതിരായ ആരോപണം; മുഖ്യമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ വിശദീകരണം നല്‍കണമെന്ന്‌ ചെന്നിത്തല

Published on 24 January, 2018
സി.പി.ഐ.എം നേതാവിന്റെ മകനെതിരായ ആരോപണം; മുഖ്യമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ വിശദീകരണം നല്‍കണമെന്ന്‌ ചെന്നിത്തല

തിരുവനന്തപുരം: സി.പി.ഐ.എം നേതാവിന്റെ മകനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ വിശദീകരണം നല്‍കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ആരോപണം ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു.

കേരളത്തിലെ ഉന്നത സി.പി.ഐ.എം നേതാവിന്റെ മകനെതിരെ ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പു കേസുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോടതിയില്‍ ഹാജരാക്കാന്‍ കമ്പനി ഇന്റര്‍പോളിന്റെ സഹായം തേടുന്നതായും മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ്‌ വിഷയത്തില്‍ പാര്‍ട്ടി നേതാക്കളോ മുഖ്യമന്ത്രിയോ വിശദീകരണം നല്‍കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

അതേസമയം വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട ദുബായ്‌ കമ്പനി സി.പി.ഐ.എം പൊളിറ്റ്‌ബ്യൂറോയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്‌. പണം തിരികെ നല്‍കിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട്‌ പോകാനാണ്‌ കമ്പനിയുടെ തീരുമാനം.

പരാതി ലഭിച്ചെന്ന്‌ സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞതായും റിപ്പോട്ടുകളുണ്ട്‌. മകന്റെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്‌ സി.പി.ഐ.എം നേതാവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും പണം തിരിച്ച്‌ നല്‍കാമെന്ന്‌ നേതാവ്‌ ഉറപ്പ്‌ നല്‍കിയിരുന്നെങ്കിലും പിന്നീട്‌ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നുമാണ്‌ ആരോപണങ്ങള്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക