ഈ അടുത്ത കാലത്ത്, മരണാനന്തര ശുശ്രൂഷ സംബന്ധിച്ചുള്ള രണ്ടു സംഭവങ്ങള്‍
നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റുകയുണ്ടായി. ശ്രീ ജോസഫ് പുലിക്കുന്നേലിന്റെ
ഭൗതിക ശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ
സാന്നിദ്ധ്യത്തില്‍ ദഹിപ്പിക്കുകയുണ്ടായി.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്
മരിച്ച അദ്ദേഹത്തിന്റെ ഭാര്യയെയും സ്വന്തം സ്ഥലത്തുവെച്ച് ദഹിപ്പിക്കുകയാണ്
ചെയ്തത്. കഴിഞ്ഞ ദിവസം ശ്രീ സാമുവേല്‍ കൂടല്‍ അദ്ദേഹത്തിന്റെ സ്വന്തം
ഭവനത്തില്‍വെച്ച് മൂത്തമകനെകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭാര്യയെയും
അവരുടെ വീട്ടുവളപ്പില്‍വെച്ച് ശവദാഹം നടത്തിക്കൊള്ളാമെന്ന്
ക്ഷണിക്കപ്പെട്ട അനേകരുടെ മുന്‍പില്‍വെച്ച് സത്യപ്രതിജ്ഞ
ചെയ്യിപ്പിക്കുന്നത് യു ട്യൂബില്‍ കാണാനിടയായി, ഈ രണ്ട് ക്രിസ്തീയ മഹല്‍
വ്യക്തികളും മരണാനന്തരശുശ്രൂഷ എപ്രകാരം ആയിരിക്കണമെന്നുള്ളതിന്റെ വലിയ ഓരു
മാതൃക ലോകര്‍ക്ക് കാണിച്ചുകൊടുക്കുകയാണ് ചെയ്തത്.
അവര്‍ക്ക് ഹൃദയംനിറഞ്ഞ
അഭിനന്ദനങ്ങള്‍.
2007-ല്‍ ഇടമറ്റംകാരനും CGH-Earth Group (Casino Hotel Group)-ന്റെ
ഉടമയുമായിരുന്ന ശ്രീ. ഡൊമിനിക് ജോസഫ് (തൊമ്മിക്കുഞ്ഞ്) കുരുവിനാക്കുന്നേല്‍
ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ വര്‍ക്കി
വിതയത്തില്‍നിന്നും അദ്ദേഹത്തിന്റെ ഭൗതികശരീരം ദഹിപ്പിക്കാനുള്ള അനുവാദം
വാങ്ങിയെന്നും അദ്ദേഹം മരിച്ചപ്പോള്‍ ശവദാഹം നടത്തിയെന്നും അന്ന് എവിടെയോ
വായിച്ചതായി ഓര്‍മ്മിക്കുന്നു. കത്തോലിക്കാ സഭയിലെ പരമാധികാരം
അനുവദിച്ചിരിക്കുന്ന ഒരു കാര്യത്തിന് നാം എന്തിന് വീണ്ടും അനുവാദം
വാങ്ങിക്കണം?
സീറോ-മലബാര്‍ സഭയിലെ എല്ലാകാര്യങ്ങളും അങ്ങനെയൊക്കെതന്നെ
ആണല്ലോ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടല്ലേ പെസഹാവ്യാഴാഴ്ച സ്ത്രീകളുടെ
പാദങ്ങള്‍ കഴുകണ്ടെന്ന് സീറോ-മലബാര്‍ സഭാധികാരം തീരുമാനിച്ചത്. പോപ്പിനെ
വേദപാഠം പഠിപ്പിക്കുന്ന മെത്രാന്മാര്‍! വിശ്വാസികളെയും പ്രത്യേകിച്ച്
സ്ത്രീകളെയും വെറും അടിമകളായി കാണാനേ, അഹങ്കാരികളായ ഇന്ത്യയിലെ
മെത്രാന്മാര്‍ക്ക് കഴിയൂ. അവരോട് സഹതാപം തോന്നുന്നു.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മൃതശരീരത്തെ ചിതയില്‍വെച്ചോ ക്രെമറ്റോറിയം
(Crematorium) ഉപയോഗിച്ചോ ദഹിപ്പിക്കുന്ന രീതിയെ നാം
പ്രോത്സാഹിപ്പിക്കണ്ടതാണ്. അത് ഭാരതിയ സംസ്‌കാരത്തില്‍ അലിഞ്ഞു
ചേര്‍ന്നിരിക്കുന്ന ഒരു പാരമ്പര്യമാണ്. ഉദാഹരണത്തിന് ഹിന്ദുക്കള്‍,
ബുദ്ധമതക്കാര്‍, സിക്കുകാര്‍, ജൈനമതക്കാര്‍ എല്ലാം ശവദാഹമാണ് അവരുടെ
സമുദായങ്ങളില്‍ കാലാകാലങ്ങളായിട്ട് നടത്തികൊണ്ടിരിക്കുന്ന സമ്പ്രദായം.
ലോകത്തിലെ പല പ്രാചീന സംസ്‌ക്കാരങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്ന ആചാരം
നിലനിന്നിരുന്നു. ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ആസ്‌ട്രേലിയായില്‍
മൃതദേഹം ദഹിപ്പിക്കുന്ന രീതി ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഈജിപ്ഷ്യന്‍, യൂറോപ്യന്‍, ഹിന്ദുതട സംസ്‌കാരങ്ങളിലെല്ലാം മൃതശരീരം
ദഹിപ്പിക്കല്‍ ഉണ്ടായിരുന്നു.
അഞ്ചാം നൂറ്റാണ്ടോടുകൂടി ശവം മണ്ണില്‍
സംസ്‌ക്കരിക്കുന്നതിലേയ്ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ തിരിഞ്ഞത് ക്രിസ്ത്യന്‍
സ്വാധീനംകൊണ്ടുമാത്രമാണ്. യൂറോപ്പിലെ പുറജാതിക്കാര്‍ ശവദാഹം
നടത്തിയിരുന്നതുപോലെ ക്രിസ്ത്യാനികള്‍ ശവദാഹം ചെയ്യാന്‍ പാടില്ലെന്ന്
789-ല്‍ വിശുദ്ധ റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തി ചാര്‍ലിമെയ്ന്‍ കല്പന
പുറപ്പെടുവിച്ചതു കൂടാതെ നിയമവിരുദ്ധമായി പെരുമാറുന്നവര്‍ക്ക് വധശിക്ഷയും
പ്രഖ്യാപിച്ചു.
മരണശേഷം പുന:രുദ്ധരിക്കപ്പെട്ട ശരീരം അന്ത്യവിധിക്കായി ദൈവമുന്‍പാകെ
പ്രത്യക്ഷപ്പെടുമെന്നുള്ള വിശ്വാസമാണ് മൃതശരീരം മണ്ണില്‍ സംസ്‌ക്കരിക്കാന്‍
വിശ്വാസികളെ പ്രേരിപ്പിച്ചിരുന്നത്. കൂടാതെ, ശാസ്ത്രീയ അറിവിന്റെ
പോരായ്മമൂലമാവാം, ദൈവത്തിനും ക്രിസ്ത്യാനികള്‍ക്കും വിരുദ്ധമായ വൃത്തികെട്ട
ഒരു പ്രവര്‍ത്തിയായി ശവദാഹത്തെ സഭ കാണാന്‍ ഇടയായത്.
നിത്യരക്ഷയുടെ
അതീന്ദ്രിയമായ അഥവ അനുഭവജ്ഞാനാതീതമായ അവസ്ഥയാണ് മോക്ഷം; സൃഷ്ടിയായ ആത്മാവ്
സൃഷ്ടാവില്‍ (ബ്രഹ്മനില്‍) ലയിക്കുന്നതാണ് ആത്യന്തികമായ സാക്ഷാത്കാരം. ഈ
തിരിച്ചറിവിന്റെയും മൃതശരീരം ദാഹിപ്പിക്കുന്നതിലെ ശാസ്ത്രീയ ഗുണത്തിന്റെയും
അടിസ്ഥാനത്തിലായിരിക്കണം കത്തോലിക്ക സഭ വൈകിയാണെങ്കിലും ശവം ദഹിപ്പിക്കല്‍
അനുവദിച്ചത്. കത്തോലിക്കാ സഭ നൂറ്റാണ്ടുകളായി ശവദാഹത്തെ
മുടക്കിയിരുന്നെങ്കിലും 1963-ല്‍ മാര്‍പാപ്പ ആ മുടക്കിനെ നീക്കം ചെയ്തു.
1966-ല്‍ കത്തോലിക്കാ പുരോഹിതര്‍ക്ക് ശവദാഹ ചടങ്ങില്‍ ഔദ്യോഗികമായി
പങ്കെടുക്കാനും മാര്‍പാപ്പ അനുവാദം നല്‍കി.
ശാസ്ത്രീയമായും സാമൂഹ്യമായും മതപരമായും മൃതശരീരം അഗ്‌നിക്കിരയാക്കുന്നതാണ്
മണ്ണില്‍ സംസ്‌ക്കരിക്കുന്നതിലും അഭികാമ്യം. മണ്ണില്‍ സംസ്‌ക്കരിച്ചാല്‍
മൃതശരീരം ജീര്‍ണിക്കുമ്പോള്‍ അതില്‍നിന്നും ഒഴുകിവരുന്ന ദ്രാവകം
കുടിവെള്ളത്തില്‍ കലര്‍ന്ന് അശുദ്ധമാകാന്‍ ഇടയുണ്ട്. ശവസംസ്‌കാരത്തിന്
സ്ഥലം ആവശ്യമുണ്ട്. നഗരങ്ങളിലെല്ലാം സ്ഥലപരിധിയുള്ളതിനാല്‍ മൃതശരീരം
ദഹിപ്പിക്കുന്നതാണ് പ്രായോഗികം. തന്നെയുമല്ല, ജനസംഖ്യ നാള്‍ക്കുനാള്‍
വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ശവസംസ്‌കാരത്തിന്റെ ഫലമായി രോഗങ്ങള്‍
ഉണ്ടാകാം. മൃഗങ്ങളും പക്ഷികളും മറ്റും ഭക്ഷിച്ചെന്നിരിക്കാം. ഇതെല്ലാം
ഒഴിവാക്കാന്‍ മൃതശരീരം ദഹിപ്പിക്കല്‍ സഹായകമാണ്.
കത്തോലിക്കരുടെ ഇടയില്‍പോലും, അമേരിക്കയില്‍ ഇന്ന് 35-40% വരെ ശവം
ദഹിപ്പിക്കലാണ് ചെയ്യുന്നത്. മൃതശരീരം ദഹിപ്പിക്കല്‍ അമേരിക്കന്‍
സംസ്‌കാരത്തില്‍ പെട്ടതല്ലെങ്കിലും അതിന്റെ ശാസ്ത്രീയമായ ഗുണങ്ങളാണ്
(സുരക്ഷിതവും ആരോഗ്യപരവും ഏറ്റവും ചിലവുകുറഞ്ഞതും) അവരെ അതിന്
പ്രേരിപ്പിക്കുന്നത്. യൂറോപ്പില്‍ നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പുമുതല്‍
മൃതശരീരം ദഹിപ്പിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ (crematorium)
നിര്‍മിച്ചുതുടങ്ങിയിരുന്നു.
ഭാരതസംസ്‌ക്കാരം മൃതശരീരത്തെ ദഹിപ്പിക്കലാണെന്നിരുന്നിട്ടും ആഗോള
കത്തോലിക്ക സഭ മൃതശരീരം ദഹിപ്പികുന്നതിന് അനുകൂലനിലപാടാണെന്നിരുന്നിട്ടും
എന്തുകൊണ്ട് ഭാരതത്തിലെ കത്തോലിക്ക സഭാധികാരം അതിനെ
പ്രോത്സാഹിപ്പിക്കുന്നില്ല. അതില്‍ ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങള്‍
തീര്‍ച്ചയായും കാണും. സഭാപൗരര്‍ക്ക് കടിഞ്ഞാണിടാനും (തെമ്മാടിക്കുഴി)
പള്ളിപറമ്പിലെ ശവസംസ്‌ക്കാരം വഴി ഇടവകാംഗങ്ങളെ സാമ്പത്തീകമായി
കുത്തിപ്പിഴിയാനും (കല്ലറവില്പന) അത് ഏറെ പ്രയോജനപ്പെടും. മൃതശരീരം
ദഹിപ്പിക്കുന്നതിനും അതല്ലെങ്കില്‍ പൊതുശ്മശാനങ്ങളിലോ സ്വന്തം
വീട്ടുവളപ്പിലോ സംസ്‌കരിക്കുന്നതിനും വിശ്വാസികള്‍ മുന്‍പോട്ടുവരേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു. ദഹിപ്പിച്ചാലും സംസ്‌ക്കരിച്ചാലും മരണാനന്തര
കര്‍മ്മങ്ങള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് പള്ളിയില്‍
നടത്താവുന്നതാണ്. ശവം ദഹിപ്പിക്കലും സംസ്‌ക്കരിക്കലും ഓരോ വ്യക്തിയുടെയും
ആഗ്രഹത്തിന് വിട്ടുകൊടുക്കേണ്ടതാണ്.
സഭാധികാരികള്‍ വ്യക്തികളുടെ
തീരുമാനത്തില്‍ കൈകടത്തുന്നത് തെറ്റാണ്. ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍
ഇനിയും വളരെയധികം വളരാനിരിക്കുന്നു. വിശ്വാസികളുടെ അറിവില്ലായ്മയെയും
അന്ധവിശ്വാസത്തെയും മൂഢത്വത്തെയും പുരോഹിതര്‍ ചൂഷണം ചെയ്യുന്നു. അതിന് ഒരു
അറുതിവരാന്‍ വിശ്വാസികളെ നാം ബോധാവല്‍ക്കരിക്കണ്ടിയിരിക്കുന്നു.
ഏറ്റവും കുറഞ്ഞ ചിലവിന് ശവപ്പെട്ടിയോ വിലപിടിച്ച വസ്ത്രങ്ങളോ (Suit)
പൊതുപ്രദര്‍ശനമോ (funeral visitation or wake) പുരോഹിത സാന്നിധ്യമോ
പ്രാര്‍ത്ഥനകളോ ഒന്നുമില്ലാതെ കഴിവതും വേഗം (സാധിക്കുമെങ്കില്‍ 24
മണിക്കൂറിനുള്ളില്‍) എന്റെ ഭൗതിക ശരീരം ദഹിപ്പിക്കണമെന്നാണ് ഞങ്ങളുടെ
ഫാമിലി ട്രസ്റ്റില്‍ ഞാന്‍ എഴുതിവെച്ചിരിക്കുന്നത് എന്ന വിവരം ഞാനിവിടെ
പരസ്യപ്പെടുത്തുന്നു.
ഈ പരസ്യപ്പെടുത്തല്‍ വഴി ശവദാഹത്തിനുള്ള ഉത്തേജനം
ആര്‍ക്കെങ്കിലും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശവദാഹം
തീരുമാനിച്ചുവെച്ചിരിക്കുന്ന വ്യക്തികള്‍ ശ്രീ സാമുവേല്‍ കൂടലിനെപ്പോലെ
അവരുടെ തീരുമാനം പരസ്യപ്പെടുത്തി മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്ന്
അഭ്യര്‍ത്ഥിക്കുകയും ചെയ്യൂന്നു.
ശ്രീ കൂടലിന്റെ യു ട്യൂബ് വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക:
മണ്ണു മണ്ണിനൊടു ചേരുന്നതാണു പ്രക്രുതി നിയമം. ശവദാഹം കൊണ്ടും കുഴപ്പമില്ല. പക്ഷെ ഇലക്ട്രിക് ശവദാഹത്തിലൂടെ വായു മലിനപ്പെടുന്നു. ലോകത്തിലെ ഏഴുനൂറു കോടിയും ശവം ദഹിപ്പിച്ചാല്‍ നമുക്കു ജീവിക്കാന്‍ പറ്റി എന്നു വരില്ല.
അതു പോലെ പഴയകാലത്തെ മനുഷ്യര്‍ മുഴുവന്‍ ചിത കൂട്ടി ദഹിപ്പിച്ചിരുന്നെങ്കില്‍ ഇന്നു ഭൂമുഖം പുക കൊണ്ട് നിറയുമായിരുന്നു. നമുക്കിപ്പോള്‍ ജീവിക്കാന്‍ പറ്റാതെ വന്നേനെ.
ഒരു സുഹ്രുത്ത് പറഞ്ഞത് അദ്ധേഹം തന്റെ ശരീരം ദഹിപ്പിക്കില്ല, കാരണം പുഴുവിനും മറ്റു ജീവിക്കുമൊക്കെ അര്‍ഹതപ്പെട്ടതാണത്. അത് എങ്ങനെ നിഷേധിക്കും? എത്ര ഉദാത്തമായ ചിന്ത.
ഇന്ത്യയിലെ വരേണ്യ വര്‍ഗമാണു ശവദാഹം കൂടുതലായി നടത്തിയിരുന്നത്.
പള്ളിയില്‍ അടക്കുന്നതാണല്ലോ പ്രശ്‌നം. പകരം അമേരിക്കയിലെ പോലെ സ്വകാര്യ സെമിത്തെരികള്‍ കേരളത്തിലും ഉണ്ടാകട്ടെ. ഓരോ പഞ്ചായത്ത് തോറും പൊതു ശ്മശാനം ഉണ്ടാകട്ടെ.
ക്രൈസ്തവ വിശ്വാസമില്ലാത്താല്ലാത്ത ക്രിസ്ത്യാനികള്‍ എവിടെയും പോകട്ടെ!
സാമുവല്‍ കൂടല്‍ സാര്‍ ക്രിസ്തു ഇന്ത്യയില്‍ വന്നാണു ഒരു പാടു കാര്യം പഠിച്ചതെന്നു ഒരു വീഡിയോയില്‍ പറയുന്നു. അതേ സമയം ക്രിസ്തു ദൈവമാണെന്നും പറയുന്നു.ഇവിടെ പൊരുത്തക്കേടില്ലേ? ദൈവത്തിനു ഇന്ത്യയില്‍ വരാതെ തന്നെ ഇന്ത്യയിലെ കാര്യങ്ങള്‍ അറിയാന്‍ പാടില്ലേ?
അതിനാല്‍ സഭാ വിരുദ്ധര്‍ വിനയ പുര്‍വം ചിന്തിക്കൂ.
കത്തിച്ചു നാറ്റി നശിക്കാന്‍ എന്ത് ചെയ്തു?
ഈ പരിപാവന ഭൂമിയെ നാറ്റി നശിപ്പിച്ചത് മനുഷന്‍ മാത്രം ആണ് .
മരിച്ചാലും വിടില്ല എന്ന പിടി വാശി ഉപെഷിക്കുക.
From Earth we came, let us return to the Holy of Holy, the Earth
The womb we came. Mother Earth is ready to embrace you.
Do not choke her with fumes after you die.
Just because, someone said to burn him to get attention, great people like CK should not declare him as a saint.
I discussed the same with Pulikunnel about the burning/pollution. He said burning is a done deal, but burial- you are opening yourself to bragging and bargaining. Once you are dead, why you care, I said.
Death is just a simple process, don't make it complicated.
I have told my kids, put me back deep in the Earth under a tree as soon as I die, no wake, no funeral home & send an e mail to my friends ' he went back'.
These people who are bragging about being detached from religion are not detached. For example, you cannot be a Hindu & Christian at the same time. 'Hindu' is not a religion, It has hundreds of different schools of thought, Christianity is the same way, there are more than 4000 different types of Christianity. They all are different, that is why they remain different. It is foolish to say 'oh I am this and that too' even if SK said it.
You can never be a supporter of more than one religion, they all are rivals. There is no middle ground or no fire zone between them.
They say all religions are same in the core.
Yes! They are one in deceiving and exploiting humans and dist rating humans by disinformation.
Andrew.
പ്രിയപ്പെട്ട സ്വതന്ത്ര ചിന്തകൻ,
സ്വതന്ത്ര ചിന്തകനാണെന്ന് അവകാശപ്പെടുന്ന താങ്കൾ സ്വന്തം പേര് വെളിപ്പെടുത്താൻ മടി കാണിക്കുന്നു. മലയാളികൾ അത്തരക്കാരെ ഭീരുക്കൾ എന്ന് വിശേഷിപ്പിക്കുന്നു. ഒരു കാര്യത്തെപ്പറ്റി പരിപൂർണമായി പഠിച്ചശേഷം മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ഉദാഹരിച്ചാൽ ഉപകാരമായി. പിന്നെ, സഭ വെറും പൊള്ളയായ ഒരു ചെണ്ട ആണെന്ന് അറിയുന്നവരും, കൊട്ടുന്നവരും, അത് കൊട്ടിഘോഷിക്കുന്നവരും,സഭയോട് അടുത്തു നില്കുന്നവരെന്നെന്ന് അറിയുക. താങ്കളെ വായിച്ചതിൽ നിന്നും അനുമാനിക്കുന്നത്കേരളത്തിലെ കത്തോലിക്കാപള്ളിപോലെ താങ്കൾ ഇന്നും അന്ധകാരയുഗത്തിൽ അലയുന്നു എന്നാണ്. ജീസസ് ഭാരതത്തിൽ വന്നു, ഒരുപാടു പഠിച്ചു, എന്ന സാമുവേൽ കൂടലിന്റെ പ്രസ്താവം മുഖവിലക്കെടുക്കേണ്ട. 12 വയസ്സു മുതൽ 30 വയസ്സു വരെ എവിടെയായിരുന്നു എന്ത് എടുത്തു എന്നതിനെപ്പറ്റി സ്വതന്ത്ര ചിന്ത നടത്തി അറിയിക്കുക. തോമസ് അപ്പസ്തോലൻ ഭാരതത്തിൽ വന്നതിനെപ്പറ്റിയും വാദപ്രതിവാദങ്ങൾ നടക്കുന്നു. അക്കാര്യത്തിലും താങ്കൾ പ്രകാശം വീശുമെന്ന് വിശ്വസിക്കുന്നു. ജീസസിന്റെ ജന്മസ്ഥലത്തെപ്പറ്റി ആർക്കും കാര്യമായ തർക്കമില്ല. ജനിച്ച ആണ്ട്, മാസം, തീയതി പരിപൂർണ സത്യമായി അറിയാൻ ആകാംഷയുണ്ട്. കാത്തിരിക്കുന്നു!