Image

പാസ്‌പോര്‍ട്ട് പരിഷ്‌കാരം: ഇന്ത്യന്‍ മീഡിയ അബുദാബി കണ്ണന്താനത്തിന് നിവേദനം നല്‍കി

Published on 27 January, 2018
പാസ്‌പോര്‍ട്ട് പരിഷ്‌കാരം: ഇന്ത്യന്‍ മീഡിയ അബുദാബി കണ്ണന്താനത്തിന് നിവേദനം നല്‍കി

ന്യൂഡല്‍ഹി: ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിറം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു ഇന്ത്യന്‍ മീഡിയ അബുദാബി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിവേദനം നല്‍കി. 

പാസ്‌പോര്‍ട്ട് രണ്ടുനിറത്തിലാക്കി മാറ്റുന്നതിലൂടെ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരെ സമൂഹത്തിനിടയില്‍ വേര്‍തിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. വിദ്യാഭ്യാസ യോഗ്യത കുറവുള്ള ആയിരക്കണക്കിനുപേര്‍ തങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെയും മറ്റു കഴിവുകളിലൂടെയും മെച്ചപ്പെട്ട ജോലി ചെയ്തുവരുന്നുണ്ട്. വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്നവരെ ന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തുന്ന വിധത്തില്‍ പാസ്‌പോര്‍ട്ട് നിറം മാറു ന്നതോടെ ഇത്തരക്കാരായ ആയിരക്കണക്കിന് പേര്‍ക്ക് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. പാസ്‌പോര്‍ട്ടിലെ അവസാന പേജ് ഇല്ലാതാക്കുന്നതും നിരവധി പ്രയാസങ്ങള്‍ക്കിടയാക്കും. പ്രവാസികള്‍ വിദേശരാജ്യങ്ങളിലും നാട്ടിലും മേല്‍വിലാസം തിരിച്ചറിയുന്നതിന് പൊതുവേ പാസ്‌പോര്‍ട്ടിലെ അവസാന പേജാണ് ഉപയോഗപ്പെടുത്തുന്നത്. ഇത് ഇല്ലാതാകുന്നതോടെ ഒട്ടേറെ പ്രയാസങ്ങള്‍ നേരിടേണ്ടി വരുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് പതിറ്റാണ്ടുകളായി രാജ്യത്തിന് വിദേശനാണ്യം നേടിത്തരികയും സാന്പത്തികരംഗത്ത് അതുല്യമായ സംഭാവനയര്‍പ്പിക്കുകയും ചെയ്യുന്നവരെ ദോഷകരമായി ബാധിക്കുന്ന പുതിയ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. 

ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി കഴിയാവുന്ന തരത്തില്‍ പരിശ്രമങ്ങള്‍ നടത്തുമെന്നു ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിവേദക സംഘത്തിന് ഉറപ്പു നല്‍കി. 

പ്രസിഡന്റ് റസാഖ് ഒരുമനയൂരിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി ജനറല്‍ സെക്രട്ടറി സമീര്‍ കല്ലറ, ട്രഷറര്‍ റാഷിദ് പൂമാടം, വൈസ് പ്രസിഡന്റ് ടി.പി.ഗംഗാധരന്‍, അനില്‍ സി. ഇടിക്കുള, മുനീര്‍ പാണ്ട്യാല, ടി.പി. അനൂപ്,ഷിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കൊപ്പം രാജ്യസഭാംഗം പി.വി.അബ്ദുല്‍ വഹാബും സന്നിഹിതനായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക