• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

പ്രൊഫ. പി.സി. നായരുടെ ഹെര്‍മന്‍ ഹെസെക്ക് ഒരാമുഖം പ്രകാശനം ചെയ്തു

SAHITHYAM 29-Jan-2018
അലക്‌സാണ്ട്രിയ, വിര്‍ജിനിയ: അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ പ്രൊഫ. പി.സി. നായരുടെ പുതിയ പുസ്തകം 'ഹെര്‍മന്‍ ഹെസെക്ക് ഒരാമുഖം' തിരുവനന്തപുരത്തു പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പ്രകാശനം ചെയ്തു. ആര്‍. രാമചന്ദ്രന്‍ നായര്‍, നന്ത്യത്ത് ഗോപാലക്രിഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലയാ
ളത്തിലെ ആദ്യ നിഘണ്ടൂ തയ്യാറാക്കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പിന്മുറക്കാരനാണു ഹെര്‍മന്‍ ഹെസെ.

ഹെസ്സെയുടെ സാഹിത്യ ജീവിതവും രാഷ്ട്രീയ നിലപാടുകളും വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥം. ഭാരതീയ ദര്‍ശനങ്ങള്‍ ലോക സാഹിത്യത്തിനു പരിചയപ്പെടുത്തിയ ഹെസ്സെ പുതിയ ദൈവവും മനുഷ്യനും ധര്‍മ്മവും വരട്ടെയെന്ന് ആഗ്രഹിച്ചു. ജര്‍മ്മനിയുടെ യുദ്ധ കൊതിയില്‍ പ്രതിഷേധിച്ച് 1919 ല്‍ സ്വിറ്റ്സര്‍ലണ്ടിലേക്ക് പോയ അദ്ദേഹം സാഹിത്യ സൃഷ്ടികള്‍ക്ക് ലഭിച്ച പ്രതിഫലത്തിന്റെ സിംഹഭാഗവും സമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ചു. 

ദുരന്തപൂര്‍ണമായ ഒരു കാലഘട്ടത്തില്‍ അദ്ദേഹം അനുഷ്ഠിച്ചു പോന്ന സത്യപരിപാലനത്തേയും മനുഷ്യ വാത്സല്യത്തേയും കീര്‍ത്തിച്ചുകൊണ്ട് 1946-ല്‍ നോബല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. 

രാഷ്ട്രീയമായി ഹെസ്സെ ഒരു ജനാധിപത്യ വിശ്വാസിയും ആത്മനിഷ്ഠമായ ജീവിത വീക്ഷണത്തില്‍ ഒരു വ്യക്തിവാദിയുമായിരുന്നു. അനേകം തലങ്ങളുള്ള ഒരു കാല്‍പനിക ഭാവാത്മകത ഹെസ്സെ ആധുനിക യൂറോപ്യന്‍ സാഹിത്യത്തിലേക്ക് കൊണ്ടുവന്നു.

അമേരിക്കയിലെ പല കോളേജുകളിലും ധനതത്ത്വശാസ്ത്ര പ്രൊഫസറായിരുന്ന ഡോ. പി.സി. നായര്‍ തിരുവല്ല സ്വദേശിയാണ്. 1959 ല്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും എക്കണോമിക്സില്‍ ബി.എ.ഓണേഴ്സ് പ്രശംസാര്‍ഹമായി പാസ്സായി. ലോകപ്രശസ്ത ധനതത്ത്വശാസ്ത്രജ്ഞനായ ഡോ.ഇ.ജെ.ജോണ്‍സന്റെ കൂടെ ജോലി ചെയ്തു. 

ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എ.ബിരുദം നേടി. പിന്നീട് ധനതത്ത്വശാസ്ത്രത്തില്‍ പി.എച്ച്.ഡി.ബിരുദവും സമ്പാദിച്ചു. 

ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ, ഇബ്സന്റെ ശ്രേഷ്ഠ ശില്‍പി തുടങ്ങിയവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1985 ല്‍ വാഷിംഗ്ടണില്‍ നടന്ന ലോകമലയാള സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു. 2014 ല്‍ വള്ളത്തോള്‍ പുരസ്‌കാരം ലഭിച്ചു.
പ്രൊഫ. പി.സി. നായരുടെ പുതിയ പുസ്തകം 'ഹെര്‍മന്‍ ഹെസെക്ക് ഒരാമുഖം' മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, നന്ത്യത്തു ഗോപാലക്രിഷ്ണനു കോപ്പി നല്‍കി പ്രകാശനം ചെയ്യുന്നു. ആര്‍ രാമചന്ദ്രന്‍ നായര്‍ (ഇടത്ത്), പ്രൊഫ. പി.സി. നായര്‍ (വലത്തു നിന്നു രണ്ടാമത്) എന്നിവര്‍ സമീപം
Facebook Comments
Comments.
G. Puthenkurish
2018-01-29 22:49:14
 Congratulations! 
Sudhir Panikkaveetil
2018-01-29 12:41:39
Hearty congratulations and best wishes ! Sudhir
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
വസന്തം വരവായി(കവിത: സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
സുധിര്‍ പണിക്കവിട്ടില്‍ എന്ന ഭാവഗായകന്‍ (സാംസി കൊടുമണ്‍)
ബാല്യവിലാപങ്ങള്‍ (കവിത: ഗ്രേസി ജോര്‍ജ്ജ്)
ബോറിസ് പാസ്റ്റര്‍ നാക്ക് ചരിത്രത്തോടൊപ്പം നടന്ന ആള്‍ (ഡോ. സലീമ അബ്ദുള്‍ ഹമീദ്)
സിറ്റിസണ്‍ (ചെറുകഥ-അനിലാല്‍ ശ്രീനിവാസന്‍)
ഇടത്താവളങ്ങള്‍ (ആര്‍. പഴുവില്‍ , ന്യൂ ജേഴ്സി)
വാടാതെ വീഴുന്ന കൊന്നപ്പൂക്കള്‍ (നവീന സുഭാഷ്)
പതിമൂന്നു ഭാര്യമാര്‍ -സ്റ്റീവെന്‍ മില്‍ഹൌസെര്‍ (വിവര്‍ത്തനം അവസാന ഭാഗം: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
സാഹിത്യത്തിലെ ആഗോളവല്‍ക്കരണം (നോവല്‍ നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
ഫൊക്കാന 2018 സുവനീര്‍ "മണിമുഴക്കം" അണിഞ്ഞൊരുങ്ങുന്നു; കൃതികള്‍ ക്ഷണിക്കുന്നു
പ്രണയഗായകന്റെ അക്ഷരക്കൊയ്ത്ത്(ഭാഗം:2)-ഡോ.നന്ദകുമാര്‍ ചാണയില്‍
പ്രണയഗായകന്റെ അക്ഷരക്കൊയ്ത്ത് .(ഭാഗം:1) -ഡോ.നന്ദകുമാര്‍ ചാണയില്‍
പതിമൂന്നുഭാര്യമാര്‍ -സ്റ്റീവെന്‍ മില്‍ഹൗസെര്‍ (വിവര്‍ത്തനം ഭാഗം 5: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-6: ഏബ്രഹാം തെക്കേമുറി)
ജീവിതയാത്ര- (കവിത-ഡോ.ഈ.എം.പൂമൊട്ടില്‍)
വിഷുപ്പക്ഷി പാടുമ്പോള്‍.... (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
പതിമൂന്നു ഭാര്യമാര്‍ (സ്റ്റീവെന്‍ മില്‍ഹൗസെര്‍- വിവര്‍ത്തനം -4: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
വേര്‍പാടിന്റെ അഞ്ചു നൊമ്പര വര്‍ഷങ്ങള്‍ (സരോജ വര്‍ഗീസ്)
വരൂ കിളിമകളെ തുഞ്ചന്‍പറമ്പിലേക്ക് (മുന്‍കാലരചന -കവിത: ജോസഫ് നമ്പിമഠം)
പതിമൂന്നു ഭാര്യമാര്‍ - സ്റ്റീവെന്‍ മില്‍ഹൗസെര്‍ (വിവര്‍ത്തനം ഭാഗം 3: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM