Image

ജോസഫ് സി. മാത്യു (മണി-70), ന്യൂയോര്‍ക്കില്‍ നിര്യാതനായി

പി.പി. ചെറിയാന്‍ Published on 01 February, 2018
ജോസഫ് സി. മാത്യു (മണി-70), ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: കോറ്റമ്പള്ളിപാലപ്പള്ളില്‍ ചൂലൂര്‍ പരേതനായ സി.എം. ജോസഫിന്റെയും ശോശാമ്മയുടെയും പുത്രന്‍ ജോസഫ് സി. മാത്യു (മണി70) ക്വീന്‍സ് വില്ലേജില്‍ ജനുവരി 28നു നിര്യാതനായി. ക്വീന്‍സ് വില്ലേജിലെ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗമാണ്.

മദ്രാസിലെ അംബത്തുരില്‍ സ്റ്റീല്‍ മാനുഫാക്ചറിംഗ് കമ്പനി റോസല്‍ ഇന്‍ഡസ്ട്രീസ് സ്ഥാപകനാണ്. 1988ല്‍ അമേരിക്കയിലെത്തി. ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ കാഷ്യറായി ജോലി ചെയ്തു.

മാവേലിക്കര പൊന്നശേരില്‍ വിളയില്‍ മിറിയം മാത്യു ആണ് ഭാര്യ.
മക്കള്‍: ജോസഫ്, ഫിലിപ്പ്.
മരുമക്കള്‍: എറിക്ക, അനിറ്റ.
കൊച്ചുമക്കള്‍: എവന്‍, നോഹ്, ജോസിയ, ആരന്‍.

സഹോദരന്‍: സി.ജെ. തോമസ്

സംസ്‌കാര ശൂശ്രുഷ: 
ഫെബ്രുവരി 1 വ്യാഴം രാവിലെ 8:30: സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്, 9037 213 സ്റ്റ്രീറ്റ്, ക്വീന്‍സ് വില്ലേജ്, ന്യൂയോര്‍ക്ക് -11427
തുടര്‍ന്ന് സംസ്‌കാരം പൈന്‍ലോണ്‍ സെമിത്തേരി, 2030 വെല്‍ വുഡ് അവന്യു, ഫാര്‍മിംഗ്‌ഡെല്‍, ന്യൂയോര്‍ക്ക്-11735

ജോസഫ് സി. മാത്യു (മണി-70), ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക