Image

`ഇന്നസെന്റ്‌ മെഗാഷോ 2012' ഏപ്രില്‍ 28ന്‌ ബ്രിസ്‌റ്റോളില്‍

അലക്‌സ്‌ ചാക്കോ Published on 16 March, 2012
`ഇന്നസെന്റ്‌ മെഗാഷോ 2012' ഏപ്രില്‍ 28ന്‌ ബ്രിസ്‌റ്റോളില്‍
ബ്രിസ്‌റ്റോള്‍: യുകെ മലയാളികള്‍ക്ക്‌ വിരുന്നൊരുക്കാന്‍ ഇന്നസെന്റും കൂട്ടരും എത്തുന്നു. `ഇന്നസെന്റ്‌ മെഗാഷോ 2012'ന്‌ ബ്രിസ്‌റ്റോളില്‍ ബ്രിസ്‌ക വേദി ഒരുക്കുന്നു. ഏപ്രില്‍ 28ന്‌ നടത്തപെടുന്ന ഇന്നസെന്റ്‌ മെഗാഷോയ്‌ക്ക്‌ ബ്രിസ്‌റ്റോളില്‍ ചുക്കാന്‍ പിടിക്കുന്നത്‌ ബ്രിസ്‌കയാണ്‌.

ഷോയ്‌ക്കുള്ള ഒരുക്കങ്ങള്‍ ബ്രിസ്‌ക അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു. 2009ലെ ജയറാം ഷോയ്‌ക്കുശേഷം വന്ന ഇടവേളയുടെ വിടവ്‌ നികത്തിക്കൊണ്‌ട്‌ സമൃദ്ധമായ ഒരു കലാവിരുന്നാണ്‌ ബ്രിസ്‌കയുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്നത്‌.

വേദിയും കൂടുതല്‍ വിവരങ്ങളും ഉടനെ അറിയിക്കുന്നതായിരിക്കും എന്നും ഈ കലാസന്ധ്യയിലേക്ക്‌ എല്ലാ കലാസ്‌നേഹികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക എക്‌സിക്യുട്ടീവ്‌ കമ്മറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: Joman Sebastian (president) 07929468181, Moncy Mathew (secretory) 07904020656, Appu manalithara 07960494170, Sam 07838895209.
`ഇന്നസെന്റ്‌ മെഗാഷോ 2012' ഏപ്രില്‍ 28ന്‌ ബ്രിസ്‌റ്റോളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക