Image

എജ്യുക്കേറ്റ് എ കിഡ് ക്രിക്കറ്റ് ട്രോഫി ലൊസാഞ്ചലസ് അവഞ്ചേഴ്‌സിന്

സാന്‍ഡി പ്രസാദ് Published on 14 February, 2018
എജ്യുക്കേറ്റ് എ കിഡ് ക്രിക്കറ്റ് ട്രോഫി ലൊസാഞ്ചലസ് അവഞ്ചേഴ്‌സിന്
ലൊസാഞ്ചലസ്: "എജ്യുക്കേറ്റ് എ കിഡ്' ട്രോഫിക്കുവേണ്ടിയുള്ള മൂന്നാമത് ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലൊസാഞ്ചലസ് അവഞ്ചേഴ്‌സ് ജേതാക്കളായി. ഫൈനലില്‍ വൈറ്റ് വോക്കേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ട്രോഫി നേടിയത്. വാശിയേറിയ ഫൈനല്‍ സമനിലയിലെത്തിയിരുന്നു. തുടര്‍ന്നു നല്‍കിയ സൂപ്പര്‍ ഓവറിലെ ആദ്യ മൂന്നു ബോളില്‍ രണ്ടു വിക്കറ്റുകളും നഷ്ടപ്പെട്ട വൈറ്റ് വാക്കേഴ്‌സിനെ അവഞ്ചേഴ്‌സ് രണ്ടു റണ്‍ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി.

മലയാളി അസോസിയേഷനായ ഓം മിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിക്കുന്ന എജ്യുക്കേറ്റ് എ കിഡാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍ക്ക് ഓം പ്രസിഡന്റ് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍, എജ്യുക്കേറ്റ് എ കിഡ് ചെയര്‍മാന്‍ സഞ്ജയ് ഇളയാട്ട്, രവി വെള്ളത്തേരി എന്നിവര്‍ നന്ദി അറിയിച്ചു. വിശദമായ സ്‌കോര്‍ അറിയുന്നതിന്: www.educateakid.org.
എജ്യുക്കേറ്റ് എ കിഡ് ക്രിക്കറ്റ് ട്രോഫി ലൊസാഞ്ചലസ് അവഞ്ചേഴ്‌സിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക