Image

ഫ്‌ളോറിഡ സ്‌കൂളില്‍ വെടിവെയ്പ്: 17 മരണം, അഞ്ചുപേരുടെ നില ഗുരുതരം

പി.പി. ചെറിയാന്‍ Published on 15 February, 2018
ഫ്‌ളോറിഡ സ്‌കൂളില്‍ വെടിവെയ്പ്: 17 മരണം, അഞ്ചുപേരുടെ നില  ഗുരുതരം
ഫ്‌ളോറിഡ: ഫ്‌ളോറിഡ പര്‍ക്ക് ലാന്‍ഡ്  സിറ്റിയിലെ  മാര്‍ജൊറി സ്‌റ്റോന്‍മാന്‍ ഡഗഌ് ഹൈസ്‌കൂളില്‍ ഫെബ്രുവരി 14 ബുധനാഴ്ച വൈകിട്ട് 3 മണിക്കുണ്ടായ വെടിവെയ്പില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടുപേരില്‍ അഞ്ചുപേരുടെ നില  ഗുരുതരമാണ്  മരിച്ചവരുടെ സംഖ്യ ഇനിയും വര്‍ധിക്കാം ബ്രോവാര്‍ഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മരിച്ചവരില്‍ പന്ത്രണ്ടു പേര തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്രോവാര്‍ഡ് കൗണ്ടി സ്‌കൂള്‍ സുപ്രണ്ട് റോബര്‍ട്ടും പതിനേഴുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.3000 ല്‍ പരം കുട്ടികള്‍ പഠിക്കുന്ന് സ്‌കൂളില്‍ ഇന്ന് ക്‌ളാസ് പിരിയുന്നതിന് തൊട്ട് മുമ്പായിരുന്നു വെടിവെയ്പ് നടന്നത്.ഫ്‌ളോറിഡയിലെ ഏറ്റവും സു രക്ഷിത നഗരമായി കഴിഞ്ഞ കൊല്ലം തെരഞ്ഞെടുതത നഗരമാണ് പര്‍ക്ക് ലാന്‍ഡ്

വെടിവെച്ചുവെന്നു പറയപ്പെടുന്ന സ്‌കൂളിലെ മുന്‍ വിദ്യാര്‍ ത്ഥി നിക്കോളാസ് ക്രൂസിനെ (19) പോലീസ് പിടികൂടി.ക്രൂസിനെ  അച്ചടക്കത്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു എന്നും പറയപ്പെടുന്നു ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. . പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. 

വെടിവെയ്പ് നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ബാത്ത് റൂമിലും, ക്ലാസ് റൂമിലെ ബെഞ്ചിനടിയിലും ഒളിച്ചിരുന്നതുകൊണ്ട് പലരും രക്ഷപെട്ടതായി മാതാപിതാക്കള്‍ പറഞ്ഞു.

ഫ്‌ളോറിഡ സ്‌കൂളില്‍ വെടിവെയ്പ്: 17 മരണം, അഞ്ചുപേരുടെ നില  ഗുരുതരം
ഫ്‌ളോറിഡ സ്‌കൂളില്‍ വെടിവെയ്പ്: 17 മരണം, അഞ്ചുപേരുടെ നില  ഗുരുതരം
ഫ്‌ളോറിഡ സ്‌കൂളില്‍ വെടിവെയ്പ്: 17 മരണം, അഞ്ചുപേരുടെ നില  ഗുരുതരം
ഫ്‌ളോറിഡ സ്‌കൂളില്‍ വെടിവെയ്പ്: 17 മരണം, അഞ്ചുപേരുടെ നില  ഗുരുതരം
Join WhatsApp News
TRUTH FINDER 2018-02-15 05:39:21
The killer is an ANTI MUSLIM TRUMP SUPPORTER.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക