Image

ഗര്‍ഭിണിയെ ആക്രമിച്ച കേസ്‌ ; സിപിഐഎം ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

Published on 15 February, 2018
ഗര്‍ഭിണിയെ ആക്രമിച്ച കേസ്‌ ; സിപിഐഎം ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍



കോഴിക്കോട്‌, കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഐഎം ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. സിപിഐഎം ബ്രാഞ്ച്‌ സെക്രട്ടറിയായ തമ്പി തെറ്റാലില്‍ ആണ്‌ അറസ്റ്റിലായത്‌. ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയിരുന്നു. ആക്രമണത്തിന്‌ നേതൃത്വം നല്‍കിയ മുഴുവന്‍ പ്രതികളെയും പിടികൂടമെന്നാവശ്യപ്പെട്ട്‌ പൊലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ കുടുംബം കുടില്‍ കെട്ടിസമരം നടത്തിവരുന്നതിനിടെയാണ്‌ അറസ്റ്റ്‌.


സിപിഐഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സിബിയും കുടുംബവും കോടഞ്ചേരി പൊലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ സമരം ആരംഭിച്ചത്‌. തുടര്‍ന്ന്‌ അന്വേഷണം ധ്രുതഗതിയിലാക്കിയ പൊലീസ്‌ പ്രതികളെ പിടികൂടികയായിരുന്നു. സിപിഐഎം ബ്രാഞ്ച്‌ സെക്രട്ടറി തമ്പി തെറ്റാലിലിന്‌ പുറമെ സരസമ്മ എന്ന കുട്ടിയമ്മ, കുട്ടന്‍ എന്ന ജോയി, സൈതലവി, രഞ്‌ജിത്ത്‌ വടക്കേടത്ത്‌, ബീനോഴ്‌ കീഴകത്ത്‌ എന്നിവരാണ്‌ അറസ്റ്റിലായ മറ്റുള്ളവര്‍.

ജനുവരി 28ന്‌ രാത്രിയാണ്‌ താമരശേരി തേനംകുഴിയില്‍ സിബി ചാക്കോയ്‌ക്കും ഭാര്യ ജ്യോത്സ്‌നക്കും രണ്ട്‌ മക്കള്‍ക്കും അയല്‍വാസികളില്‍ നിന്ന്‌ മര്‍ദനമേറ്റത്‌. 

നാല്‌ മാസം ഗര്‍ഭിണിയായിരുന്ന ജ്യോത്സ്‌നക്ക്‌ വയറിന്‌ ചവിട്ടേറ്റതിനെ തുടര്‍ന്ന്‌ ഇവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരണമടഞ്ഞു. സിപിഐഎം ബ്രാഞ്ച്‌ സെക്രട്ടറി അടക്കമുള്ളവരാണ്‌ തന്നെ മര്‍ദ്ദിച്ചതെന്ന്‌ ജോത്സ്‌ന പറഞ്ഞിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക