Image

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌

Published on 15 February, 2018
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌. മധ്യപ്രദേശില്‍ നടന്ന ഡി.ജി.പി മാരുടെ യോഗത്തില്‍ ലോക്‌ നാഥ്‌ ബെഹ്‌റ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ലെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ വ്യക്തമാക്കിയതായി ജനയുഗം റിപ്പോര്‍ട്ടു ചെയ്യുന്നു.


പോപ്പുലര്‍ ഫ്രണ്ട്‌ നിരോധനവുമായി ബന്ധപ്പെട്ട കേസ്‌ കോടതിയില്‍ വന്നപ്പോള്‍ നിരോധനത്തിന്‌ എതിരായ നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ വിശദീകരിക്കുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ മധ്യപ്രദേശിലെ തേകന്‍പൂരില്‍ നടന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ കേരള ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെന്നാണ്‌ കിരണ്‍ റിജിജു പറഞ്ഞത്‌. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ യോഗത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നെന്നും കിരണ്‍ റിജിജു പറഞ്ഞിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക