Image

സിപിഐഎം സംസ്ഥാന സമ്മേളനം 22ന്‌; വിഎസ്‌ പതാക ഉയര്‍ത്തും; പിണറായി ദീപശിഖ തെളിയിക്കും; യെച്ചൂരി ഉദ്‌ഘാടനം ചെയ്യും

Published on 15 February, 2018
സിപിഐഎം  സംസ്ഥാന സമ്മേളനം  22ന്‌; വിഎസ്‌ പതാക ഉയര്‍ത്തും; പിണറായി ദീപശിഖ തെളിയിക്കും; യെച്ചൂരി ഉദ്‌ഘാടനം ചെയ്യും

സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിനല്‍ 566 പ്രതിനിധികളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പേര്‍ പങ്കെടുക്കും. 

പ്രതിനിധി സമ്മേളന നഗരിയായ വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍ 22ന്‌ രാവിലെ വി.എസ്‌.അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. പൊതുസമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘടാനം ചെയ്യും.

ഈ മാസം 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ വെച്ച്‌ നടക്കുന്ന സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിന്‍റെ തയ്യാറെടുപ്പുകള്‍ ഇ.പി.ജയരാജന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ചര്‍ച്ച ചെയ്‌തു.

സംസ്ഥാന സമ്മേളനത്തിനല്‍ 566 പ്രതിനിധികളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പേരാകും പങ്കെടുക്കുക.

പൊതുസമ്മേളന നഗറില്‍ 21ന്‌ വൈകുന്നേരം 6 മണിക്ക്‌ സ്വാഗതസംഘം ചെയര്‍മാന്‍ ബേബിജോണ്‍ പതാക ഉയര്‍ത്തും. സംസ്ഥാനത്തെ 577 രക്തസാക്ഷി സ്‌മൃതികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ 21ന്‌ വൈകുന്നേരം തൃശ്ശൂരില്‍ സംഗമിച്ച്‌ പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരും.

പൊതുസമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും. പ്രതിനിധി സമ്മേളന നഗരിയായ വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍ 22ന്‌ രാവിലെ വി.എസ്‌.അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും.

പ്രതിനിധി സമ്മേളനം പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘടാനം ചെയ്യും. 


തുടര്‍ന്ന്‌ സംഘടനാ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്‌ത്‌ അംഗീകരിക്കും. അതിനു ശേഷം പുതിയ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കും .

25ാം തീയതി  റെഡ്‌ വേളന്‍റിയര്‍ മാര്‍ച്ചോടെ ആരംഭിക്കുന്ന ബഹുജന റാലിക്ക്‌ ശേഷം പൊതുസമ്മേളനത്തോടെ സമ്മേളനത്തിന്‌ സമാപനമാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക