Image

നീരവ്‌ മോദിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ്‌ റെയ്‌ഡ്‌

Published on 15 February, 2018
നീരവ്‌ മോദിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ്‌ റെയ്‌ഡ്‌


മുംബൈ: പഞ്ചാബ്‌ നാഷ്‌ണല്‍ ബാങ്ക്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ജ്വല്ലറി വ്യാപാരി നീരവ്‌ മോദിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌റ്ററേറ്റ്‌ പരിശോധന നടത്തി. നീരവിന്‍റെ 12 ഓഫീസുകളിലും മുംബൈയിലെ കലഗോദയിലെ ഓഫീസിലുമാണ്‌ പരിശോധന നടത്തിയത്‌. അതിനിടെ നീരവ്‌ ദാവോസിലേക്ക്‌ കടന്നതായും സൂചന ഉണ്ട്‌.

പരിശോധനയില്‍ അനധികൃത രേഖകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. നീരവിന്‍റെ സ്ഥാപനമായ നക്ഷത്ര, ഗിന്നി, ഗീതാഞ്‌ജലി എന്നിവടങ്ങളിലെ വ്യാപാര ശ്രോതസ്സുകളെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്‍റ്‌ അന്വേഷണം നടത്തുകയാണ്‌.

നീരവ്‌ മോദി പഞ്ചാബ്‌ നാഷ്‌ണല്‍ ബാങ്കില്‍ നിന്ന്‌ 11,505 കോടി രൂപയുടെ തിരിമറി നടത്തിയതായയി ഇന്നലെയാണ്‌ വാര്‍ത്തകള്‍ പുറത്തുവന്നത്‌. ബിസിനസുകാര്‍ക്ക്‌ ബാങ്ക്‌ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടുകള്‍ക്ക്‌ സൗകര്യം ഒരുക്കുന്ന ബയേഴ്‌സ്‌ ക്രെഡിറ്റ്‌ രേഖകള്‍ ഉപയോഗിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക