Image

മര്‍സൂഖിക്ക് 1.72 കോടി കൈമാറി; ബിനോയി കോടിയേരിക്കെതിരായ കേസ് തീരുന്നു

Published on 15 February, 2018
മര്‍സൂഖിക്ക് 1.72 കോടി കൈമാറി; ബിനോയി കോടിയേരിക്കെതിരായ കേസ് തീരുന്നു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കു ദുബായില്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ ചെക്കുകേസ് ഒത്തുതീര്‍ന്നു. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്കു നല്‍കാനുള്ള 1.72 കോടി രൂപ കൊടുത്തു തീര്‍ത്തതോടെയാണു കേസ് അവസാനിച്ചത്. പണം കിട്ടിയതോടെ ബിനോയിക്ക് അനുകൂലമായി മര്‍സൂഖിയുടെ പ്രതികരണവും വന്നു.

ചെക്കു കേസുകള്‍ ദുബായില്‍ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങള്‍ അനാവശ്യമാണെന്നും മര്‍സൂഖി പ്രതികരിച്ചു. ബിനോയ് നല്‍കാനുള്ള 1.72 കോടി രൂപ നല്‍കാന്‍ തയാറാണെന്നു വ്യവസായി സുഹൃത്തുക്കള്‍ മര്‍സൂഖിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍, രണ്ടു കേസുകള്‍ കൂടി ദുബായ് കോടതിയില്‍ ബിനോയിക്കെതിരെയുണ്ട്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക