Image

കെകെ രമയെ വിമര്‍ശിച്ച്‌ സികെ ഗുപ്‌തന്‍

Published on 16 February, 2018
കെകെ രമയെ വിമര്‍ശിച്ച്‌ സികെ ഗുപ്‌തന്‍


ആര്‍എംപി നേതാവും കൊലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമയ്‌ക്കെതിരെ അധിക്ഷേപവുമായി സിപിഐഎം നേതാവ്‌ സിക ഗുപ്‌തന്‍. സ്വന്തം ഭര്‍ത്താവ്‌ മരിച്ചാലും സിപിഐഎമ്മിന്‌ ഒരടികൊടുക്കണം എന്നാലോചിക്കുന്ന സ്‌ത്രീയുടെ മനസ്സ്‌ ചാണകക്കുഴിയെക്കാള്‍ വൃത്തികെട്ടതാണെന്ന്‌ ഗുപ്‌തന്‍ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ ഇട്ട ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലാണ്‌ കെകെ രമയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്‌. ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ ശ്രമിച്ചവര്‍ തിരശീലയ്‌ക്ക്‌ പിന്നിലാണ്‌. ആര്‍എംപി തന്നെയാണോ ടിപി കൊലക്കേസില്‍ എന്ന്‌ അന്വേഷിക്കേണ്ടതാണെന്നും പോസ്റ്റില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക