Image

'പെയ്ഡ് സിക്ക് ലീവ്' പോളിസി നിയമമാക്കി ടെക്‌സസിലെ ആദ്യ സിറ്റി ഓസ്റ്റിന്‍

പി പി ചെറിയാന്‍ Published on 17 February, 2018
'പെയ്ഡ് സിക്ക് ലീവ്' പോളിസി നിയമമാക്കി ടെക്‌സസിലെ ആദ്യ സിറ്റി ഓസ്റ്റിന്‍
ഓസ്റ്റിന്‍: ഓസ്റ്റിന്‍ സിറ്റിയുടെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും പെയ്ഡ് സിക്ക് ലീവ് അനുവദിക്കണമെന്ന നിയമം ഓസ്റ്റിന്‍ സിറ്റി കൗണ്‍സില്‍ പാസ്സാക്കി. ഇതോടെ പെയ്ഡ് സിക്ക് ലീവ് പോളിസി ടെക്‌സ്സ് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന സിറ്റി എന്ന ബഹുമതി ഓസ്റ്റിന് ലഭിച്ചു. ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 500 ഡോളര്‍ പിഴ ചുമത്തിയിട്ടുണ്ട്.

മുപ്പതു മണിക്കൂര്‍ ജോലി ചെയ്യുവര്‍ക്ക് ഒരു മണിക്കൂര്‍ സിക്ക് ലീവ് ലഭിക്കും. ഇത് 64 മണിക്കൂര്‍ വരെയാകാമെന്ന് നിയമം അനുശാസിക്കുന്നു. കുടുംബാംഗങ്ങളുടെ ആവശ്യത്തിന് ഈ സിക്ക് ലീവ് ഉപയോഗിക്കുകയോ അടുത്തവര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയോ ചെയ്യാവുന്നതാണ്.

ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് ഇത് സഹായകമാകുമെന്ന് ബില്ല് അവതരിപ്പിച്ച കൗണ്‍സില്‍ മെമ്പര്‍ ഗ്രോഗ് കെയ്‌സര്‍ വ്യക്തമാക്കി. 2018 ഒക്ടോബര്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
'പെയ്ഡ് സിക്ക് ലീവ്' പോളിസി നിയമമാക്കി ടെക്‌സസിലെ ആദ്യ സിറ്റി ഓസ്റ്റിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക