Image

സുരക്ഷിതമായി സൂക്ഷിക്കുവാന്‍ വാലറ്റുകള്‍! (ബീറ്റ്‌കോയിന്റെ നാള്‍വഴികള്‍ -ഭാഗം- 5: ഡോ. മാത്യു ജോയ്‌സ്)

Published on 17 February, 2018
സുരക്ഷിതമായി സൂക്ഷിക്കുവാന്‍ വാലറ്റുകള്‍! (ബീറ്റ്‌കോയിന്റെ നാള്‍വഴികള്‍ -ഭാഗം- 5: ഡോ. മാത്യു ജോയ്‌സ്)
ഉടന്‍പണം കൊയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് കഴിഞ്ഞമാസം ബിറ്റ്‌കോയിന്‍ താല്ക്കാലികമായി ഏല്പിച്ച പ്രഹരത്തില്‍ നിന്നും കരകയറി വരുന്നതേയുളളു. സൗത്ത് കൊറിയയില്‍ ബിറ്റ്‌കോയിന്‍ കൊയ്ത്തുനടത്തുന്നതിനിടയില്‍ വന്‍തോതില്‍ അവിടുത്തെ എക്‌സ്‌ചേഞ്ചുകളില്‍ ഇന്‍സൈഡര്‍ ട്രേഡിംഗ് നടത്തിയത് കണ്ടുപിടിച്ച് ഗവണ്‍മെന്റു തന്നെ കൊറിയന്‍ ക്രിപ്‌ടോമാര്‍ക്കറ്റില്‍ ഏര്‍പ്പെടുത്തി യ നിരോധനം പൊല്ലാപ്പായി. ഏകദേശം 2,50,000 ത്തിലധികം പ്രകോപിതരായ കൊറിയക്കാര്‍ ഒന്നടങ്കം അതിനെതിരായി പ്രതിഷേധം രേഖപ്പെടുത്തി.

അതുപോലെ തന്നെ വന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിറ്റ്കണക്റ്റ് (Bit Connect) ന്റെ പേരിലും നിരോധനാജ്ഞകള്‍ വന്നപ്പോള്‍ $ 400 ല്‍ നിന്നും $ 6 ലേയ്ക്ക് അവരുടെ ഷെയര്‍ വിലയും ഇടിഞ്ഞു. ക്രിപ്‌ടോ ടേഡിംഗിനുമേല്‍ ചൈനയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് വന്നതിനു പുറമെ ഒറ്റയടിക്ക് 20% ത്തിലധികം വിലയിടിഞ്ഞ കുറെ ദിവസങ്ങളായിരുന്നു ക്രിപ്‌ടോ കറന്‍സികളുടെ ജനുവരിയിലെ ചരിത്രം.

ഇന്‍ഡ്യയില്‍ ദിവസങ്ങള്‍ക്കു മുമ്പ് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ് ലിയുടെ ബഡ്ജറ്റ് അവതരണത്തോടൊപ്പം ക്രിപ്‌ടോകറന്‍സികള്‍ ഉപയോഗിച്ചു ളള കളള ഇടപാടുകളുടെമേല്‍ കുരുക്കു വീഴാന്‍ സാധ്യതയുണ്ട്. കൂട്ടത്തില്‍ ക്രപ്‌റ്റോ കറന്‍സികള്‍ക്ക് യാതൊരു നിയമ സാധുതയുമില്ലെന്ന് ഇന്‍ഡ്യയിലെ സെ ന്‍ട്രല്‍ ബാങ്ക് തുടര്‍ച്ചയായി സൂചനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പച്ച പിടിച്ചു വന്നിരുന്ന ക്രിപ്‌റ്റോ മാര്‍ക്കറ്റില്‍ നിരോധനം വന്നേക്കു മെന്ന സൂചന പത്രമാധ്യമങ്ങളില്‍ വന്നതും കനത്ത അടിയാണ്. $ 13,300 ല്‍ നിന്നും കുതിച്ച് നേരേ കീഴോട്ടായി $ 9,512 ലെത്തിയതിലും അല്‍ഭുതപ്പെടാനില്ല.

എങ്കിലും ഓണ്‍ലൈന്‍ കറന്‍സികളുടെ പ്രശസ്ത്രിയില്‍ അല്‍ഭുതപൂവ്വമായ വളര്‍ച്ചയും പ്രകമ്പനങ്ങളും കണ്ടു കൊണ്ടാണ് 2018 ലെ ആദ്യമാസം കടന്നു പോയത്. വരും ദിവസങ്ങളില്‍ ഇന്നത്തെ വ്യവസ്ഥിതിയിലുളള പണത്തിനെയും ക്രെഡിറ്റ്കാര്‍ഡിനെയും, ചെക്കുകളെയും പിന്തളളി മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ബിറ്റ്‌കോയിനും മറ്റു ക്രിപ്‌ടോകറന്‍സികളും (അഥവാ ആള്‍ട് കോയിന്‍ Alt Coins) ഉദിച്ചുയരുന്നതിന്റെ പ്രവചനങ്ങള്‍ പല സാമ്പത്തികവിദ്ഗദ്ധരും നടത്തികൊണ്ടി രിക്കുന്നത് ശ്രദ്ധേയമാണ്.

അതുകൊണ്ട് തന്നെ നൊടിയിടയില്‍ മാറ്റിയെടുക്കാവുന്ന ഡിജിറ്റല്‍ കറന്‍ സി (കിപ്‌റ്റോ കറന്‍സികള്‍)കള്‍, ലോകത്തെമ്പാടുമുളള സൈബര്‍ കൊളളക്കാരുടെ ആകര്‍ഷണവലയത്തിലായിക്കഴിഞ്ഞു. വളരെ സുരക്ഷിതത്വം അവകാശപ്പെടുന്ന സമയത്തും കഴിഞ്ഞമാസം ജപ്പാനിലെ കോയിന്‍ചെക്ക് (Coincheck) എന്ന എക്‌സ്‌ചേഞ്ചില്‍ നിന്നും സൈബര്‍ കുറ്റവാളികള്‍ അടിച്ചുമാറ്റിയത് $ 532 മില്യണി ന്റെ ക്രിപ്‌റ്റോകറന്‍സികളാണ്. ആയതിനാല്‍ ബിറ്റ്‌കോയിന്‍ വാങ്ങുന്നതിനു മുമ്പേ അത് എവിടെ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കണമെന്നതാണ് ഇന്ന ത്തെ ചിന്താവിഷയം.

ക്രിപ്‌റ്റോകറന്‍സി എന്നതു തന്നെ വളരെ കോംപ്ലിക്കേറ്റഡ് വിഷയമായ തിനാല്‍ അതിന്റെ നൂലാമാലകള്‍ മനസ്സിലാക്കാനും സ്വല്പം പ്രയാസമാണ്. അ തുകൊണ്ടുതന്നെ പലപ്പോഴും പറഞ്ഞ വിഷയങ്ങള്‍ വീണ്ടും പലയിടങ്ങളിലായി പറയേണ്ടിവരുന്നുയെങ്കില്‍, ഈ നൂലാമാലകള്‍ എന്തെങ്കിലും ഇവ പിടികിട്ടാന്‍ അനിര്‍വാര്‍യ്യമായിരിക്കുന്നു. അല്ലെങ്കിലും നിപുണതയുടെ മാതാവാണല്ലോ ആവ ര്‍ത്തനം (Repetition is the mother of Excellence). രണ്ടു വിധത്തില്‍ പ്രധാനമായും ക്രിപ്‌റ്റോകറന്‍സികള്‍ സൂക്ഷിക്കാം. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൂടെയോ, സ്വ ന്തം ഡിജിറ്റല്‍ വാലറ്റുകളിലോ ബിറ്റ്‌കോയിന്‍ സൂക്ഷിക്കാവുന്നതാണ്. വാങ്ങുന്ന യാള്‍ക്ക് ഏതെങ്കിലും ക്രിപ്‌ടോ എക്‌സ്‌ചേഞ്ചു കമ്പനിയില്‍, അക്കൗണ്ട് ഉണ്ടെങ്കില്‍ (Coinbase, Geminin Karcken, Bittrex etc) അവര്‍ ബിറ്റ്‌കോയിനും അതിന്റെ നമ്പറുകളും സൂക്ഷിക്കും അതില്‍ വന്നും പോയുമിരിക്കുന്ന ഇടപാടുകളുടെ കണ ക്കുകള്‍ അവര്‍ സൂക്ഷിക്കുകയും, ഉടമസ്ഥനെ അതാതു സമയങ്ങളിലെ സ്ഥിതി വിവരങ്ങള്‍ അറിയിക്കുകയും ചെയ്യും. ഇങ്ങനെ സൂക്ഷിക്കുന്നതിനെ ഛിഹശല ഒീ േടീേൃമഴല എന്നും വിളിക്കം. ഇങ്ങനെ സൂക്ഷിച്ചിരുന്ന ക്രിപ്‌റ്റോകറന്‍സികള്‍ ആണ് ഈയിടെ ജപ്പാനില്‍ മോഷ്ടിച്ചെടുത്തത്.

അതിലും സുരക്ഷിതവും അതോടൊപ്പം ദുര്‍ഘടവുമായ രണ്ടാമത്തെ രീതി യാണ് ഒമൃറംമൃല ണമഹഹലെേ എന്നറിയപ്പെടുന്ന Cold Storge Sysലോ. നമുക്ക് ഇന്റര്‍നെറ്റിലൂടെ വാലറ്റ് സൃഷ്ടിച്ചെടുക്കാം (DZmlcWambn My Ether Wallet, Bitcoin. org, etc.)

ഇങ്ങനെ സ്യഷ്ടിക്കുന്ന വാലറ്റുകള്‍ കുറെക്കൂടെ സുരക്ഷിതവും ഉപഭോ ക്താവിനു മാത്രം നിയന്ത്രിക്കാവുന്നതുമായ സംവിധാനമാണ്. ഓരോരുത്തര്‍ക്കും പ്രത്യേക ുൃശ്മലേ സല്യ (Password)യും Public key (address)യുമുണ്ടായിരിക്കും. ഇത് ഒരു ബാങ്കല്ല, ഇതിന്റെ രഹസ്യ കോഡുളള സല്യ നഷ്ടപ്പെട്ടാല്‍ മറ്റാര്‍ക്കും അത് തിരിച്ചെടുക്കാന്‍ സാധിക്കയില്ല. —ഇത് നല്കിയിരിക്കുന്ന കമ്പനിക്ക് നിങ്ങളുടെ അക്കൗണ്ട് ഫ്രീസു ചെയ്യാനോ, റീഫണ്ടു ചെയ്യാനോ, ഒരു സംവിധാനവുമില്ല. ആയതിനാല്‍ ഈ അക്കൗണ്ട് തുടങ്ങുമ്പോള്‍ ലഭിക്കുന്ന കോഡു നമ്പരുകള്‍ അ തീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ചുമതല വാലറ്റ് അക്കൗണ്ടിന്റെ ഉടമസ്ഥന് മാത്രമായിരിക്കും.

കൂടുതല്‍ വിനിമയം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് ഡടആ പോലെയുളള ഒമൃറംമൃല ണമഹഹല േീൃ ാീയകഹല ണമഹഹലെേ) 100200 വിലയ്ക്കുളളില്‍ ലഭ്യമാണ്. (ഘലറഴലൃ ചമിീ,െഠൃല്വീൃ ലരേ). ഇവയില്‍ സൂക്ഷിച്ചാല്‍, ഇന്റര്‍നെറ്റില്‍ ഉടമസ്ഥന്റെ വിവരങ്ങള്‍ എപ്പോഴും തുറന്നു കിടക്കുകയില്ല. എന്നാല്‍ സുരക്ഷയുമുണ്ട്. ഒരിക്കലും, Private key ആര്‍ക്കും കൈ മാറുകയോ അയച്ചു കൊടുക്കുകയോ ചെയ്യരുത് Publickey അറിയിച്ചാല്‍ അതിലേക്ക് മറ്റൊരാള്‍ക്ക് ബിറ്റ്‌കോയിനോ റ്റോക്കണുകളോ അയ ക്കാന്‍ സാധിക്കും

ബിറ്റ്‌കോയിന്‍ വാലറ്റുകള്‍ ഉപയോഗിച്ച് മറ്റുളളവരുമായി ഇടപാടുകള്‍ നടത്താ നും എളുപ്പമാണ്. കമ്പ്യൂട്ടറിലോ സ്മാര്‍ട്ട് ഫോണിലോ കൊടുക്കേണ്ട ആളിന്റെ അഡ്രസും തുകയും മാത്രം കയറ്റി, ആയച്ചാല്‍ മാത്രം മതി. കിട്ടേണ്ട ആളിന്റെ QR code സ്കാന്‍ ചെയ്യുമ്പോള്‍, ആയക്കുന്ന ആളിന് ലഭിക്കും. അല്ലെങ്കില്‍ രണ്ടു പേരുടെയും സ്മാര്‍ട്ട് ഫോണുകള്‍ ഒരുമിച്ചു കൊണ്ടുവന്നാല്‍ ചഎഇ (Near Field communication) പോലുളള റേഡിയോ കമ്മ്യൂണിക്കേഷന്‍ വഴിയും ഝഞ രീറല കൈമാറാം—. നമ്മുടെ ബിറ്റ്‌കോയിന്‍ അഡ്രസ് കൊടുത്താല്‍ മാത്രം മതി, മറ്റൊരാളില്‍ നിന്നും, നമ്മുക്ക് ഇതുപോലെ വാങ്ങല്‍ നടത്താം.

പുതുതായി ഇറക്കുന്ന ക്രിപ്‌ടോകറന്‍സികള്‍ക്ക് വില വളരെ തുച്ഛമാണ.് അങ്ങനെ പുതുതായി ഇറക്കുമ്പോള്‍ നേരിട്ടുവാങ്ങുന്നതിനുളള l.C.O. (Initial Coin offer) നിരവധി ദിവസവും വെബ്‌സൈറ്റുകളില്‍ അവതരിച്ചുകൊണ്ടിരിക്കും. സാധാരണയായി ചില നിബന്ധനകള്‍ക്ക് വിധേയമായിരിക്കും l.C.O കള്‍ പുറപ്പെടുവിക്കുന്നത് ഉദാഹരണമായി 5000 മോ 10000 ഡോളറിനുളള മുതല്‍ മുടക്കുന്ന വരെയും, അതാതു രാജ്യത്തെ പ്രത്യേക ബാങ്കോ, ഏജന്‍സിയോ (Wells Fargo, Western Union) മുഖേന മാത്രമെ ഇവയില്‍ നിക്ഷേപിക്കാന്‍ അനുവദിക്കയുളളു.

മുമ്പ് പറഞ്ഞതുപോലെ ബ്ലോക്ക് ചെയിന്‍ എന്നുപറയുന്നത്, വികേന്ദ്രീക രിച്ച വലിയ ഒരു ആഗോള സ്‌പ്രെഡ് ഷീറ്റുപോലെയാണ് (Global spread sheet) അതില്‍, ആര്, ആര്‍ക്ക് ഡിജിറ്റല്‍ കറന്‍സികള്‍ അയച്ചു, ഏത് അക്കൗണ്ടിലും എത്ര ബാലന്‍സ് ഉണ്ട് എന്ന തത്സമയ വിവരങ്ങള്‍, അഗോളതലത്തിലുളള ആയിരക്കണക്കിന് MINERS- എന്നറിയപ്പെടുന്നവരുടെ കമ്പ്യൂട്ടറുകളുടെ ശ്ര്യംഖലയില്‍ സൂക്ഷിച്ചിരിക്കുന്നു. ഓരോ വാലറ്റുകമ്പനികളില്‍നിന്നും (My Ether wallet, Metamask, Exodus, Goth, Parity, Zebpay) ആയക്കുന്ന വിവരങ്ങളുടെ ബ്ലാക്കുക ളാണ് ഈ ബ്ലോക്ക്‌ചെയിന്‍ സംവിധാനത്തിലുളളത്.

സ്വന്തം വാലറ്റ് ഉണ്ടെങ്കില്‍ ജൃശ്മലേ ഗല്യ മറ്റാര്‍ക്കും കൊടുക്കാത്തിടത്തോളം ഉടമസ്ഥന് അവന്റെ നിക്ഷേപങ്ങള്‍ ഭദ്രമായിരിക്കും. പല സൈറ്റുകളില്‍, കൂടി പരതുമ്പോള്‍ കാണുന്ന ലിങ്കുകള്‍ തുറക്കാതിരിക്കുക. നേരിട്ടു കമ്പനിയുടെ URL  മുഖേന വെബ് സൈറ്റുകളില്‍ പ്രവേശിക്കുക. സുരക്ഷിതത്വത്തിനായി Ad BIocker  ഇന്‍സ്റ്റാള്‍ ചെയ്യുക.

അടിസ്ഥാനപരമായി ഇത്രയെങ്കില്ലും ഗ്രഹിച്ചതിനു ശേഷമേ ഏതെങ്കില്ലും ക്രിപ്‌റ്റോ കറന്‍സി വാങ്ങാന്‍ ശ്രമിക്കാവു. പ്രശസ്ത സാമ്പത്തിക വിദഗ്ധനും, ഡണ്‍സ്റ്റന്‍ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ സി.ഈ.ഓ യുമായ ലിന്‍ഡണ്‍സ്റ്റന്‍ പറയുന്ന ഉപദേശം ശ്രദ്ധിക്കുക. “മനസ്സിലാക്കാന്‍ എന്തെങ്കില്ലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഇവയില്‍ നിക്ഷേപിക്കരുത് എന്നതാണ് പൊതുവായ തത്വം.”

ഡിസ്‌ക്ലേയിമര്‍:
ബിറ്റ്‌കോയിര്‍ പോലെയുളള ക്രിപ്‌റ്റോകറന്‍സിളുടെ പ്രവര്‍ത്തന രീതി യെപ്പറ്റിയുളള ആധികാരികമായ ഒരു പഠനപരമ്പര മാത്രമാണിത്. ഷെയര്‍ മാര്‍ക്കറ്റിലോ ഊഹക്കച്ചവടങ്ങളിലോ സംഭവിക്കുന്നതിലും ഉയര്‍ന്ന ലാഭനഷ്ടങ്ങള്‍ സംഭവിക്കാവുന്ന ഒരു അദ്യശ്യമായ കറന്‍സി വ്യവസ്ഥയായതിനാല്‍, ഇവയുടെ വാങ്ങലുകള്‍, വില്പനകള്‍ എന്നിവ ഉപഭോക്താക്കള്‍ സ്വന്തം ഉത്തരവാദി ത്വത്തില്‍ മാത്രം നടത്തേണ്ടണ്ടതാണ്.
(തുടരും)

Part-4: http://emalayalee.com/varthaFull.php?newsId=156546

Part-3: http://emalayalee.com/varthaFull.php?newsId=155653

Part-2: http://emalayalee.com/varthaFull.php?newsId=154950

Part-1: http://emalayalee.com/varthaFull.php?newsId=154295

Dr. Mathew Joys
email : mattjoys@gmail.com
സുരക്ഷിതമായി സൂക്ഷിക്കുവാന്‍ വാലറ്റുകള്‍! (ബീറ്റ്‌കോയിന്റെ നാള്‍വഴികള്‍ -ഭാഗം- 5: ഡോ. മാത്യു ജോയ്‌സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക