Image

എഫ്.ബി.ഐ പ്രതിക്കൂട്ടില്‍; കര്‍ത്തവ്യനിഷ്ഠയില്ലായ്മ (ബി.ജോണ്‍ കുന്തറ)

Published on 17 February, 2018
എഫ്.ബി.ഐ പ്രതിക്കൂട്ടില്‍; കര്‍ത്തവ്യനിഷ്ഠയില്ലായ്മ (ബി.ജോണ്‍ കുന്തറ)
ഫ്‌ളോറിഡയില്‍ നടന്ന സ്കൂള്‍ വെടിവൈപ്പില്‍ നിക്കോളാസ് ക്രൂസ് എന്ന പതിനെട്ടുകാരന്‍തന്നെ പ്രധാന കുറ്റവാളി. എന്നിരുന്നാല്‍ത്തന്നെയും ഈയൊരു ദുരന്തം ഒഴുച്ചുകൂടാമായിരുന്നു. നാമെല്ലാം വിശ്വസിക്കുന്ന നിയമപരിപാലകര്‍ കുറച്ചു ശ്രദ്ധ കാട്ടിയിരുന്നെങ്കില്‍.

FBI ല്‍ പൊതുജനത്തിനുള്ള വിശ്വാസം ഉലഞ്ഞിരിക്കുന്നു അത് നല്ലൊരുപ്രവണതയല്ല..F B I യുടെ ശ്രദ്ധയില്ലായ്മയോ, കര്ത്ത്വ്യനിഷ്ഠയില്ലായ്മയോ ഫ്‌ലോറിഡയില്‍ നടന്ന സ്കൂള്‍ വെടിവയ്പ്പില്‍ പതിനേഴു പേരുടെ ജീവന്‍ നഷ്ടത്തിനു കാരണമായി എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.

വെടിവയ്പ്പു നടത്തിയ നിക്കോളാസ് ക്രൂസ് F B I യുടെ ശ്രദ്ധയില്‍ ഒരു നോട്ടപ്പുള്ളിയായി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വന്നു എന്നു തെളിഞ്ഞിരിക്കുന്നു.

എആക ഇപ്പോള്‍ സമ്മതിക്കുന്നു ജനുവരി 5 ന് നിക്കോളാസ് ക്രൂസിനെ അറിയാവുന്ന ഒരാള്‍വിളിച്ചു പറഞ്ഞിരുന്നു ക്രൂസിന്‍റ്റെ മാനസികനില മോശം അയാളെ ശ്രദ്ധിക്കണമെന്ന്.അതുംകൂടാതെ ഇയാള്‍ ഒരു തോക്കും

കരസ്ഥമാക്കിയിരിക്കുന്നുഎന്നും.എന്തുകൊണ്ട് F B I ഈ വിവരം മയാമി പ്രാദേശിക ഓഫീസില്‍ ഈവിവരം എത്തിച്ചില്ല? നിയമ പരിപാലകര്‍ക്ക് സമയമുണ്ണ്ടായിരുന്നു ഈ നടന്ന ദുരന്ധം ഒഴിവാക്കുന്നതിന്.

എല്ലാ പശ്ചാത്തലഅന്വേഷണങ്ങള്‍ക്കു ശേഷം ഒരു തോക്ക് വാങ്ങിയിരിക്കുന്നു. ഈ അന്വേഷണീ FBI യുടെ വിവരശേഖരണ കേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ട്. നേരത്തെ നോട്ടപ്പുള്ളിയായിട്ടുള്ള ഇയാളെ എന്തുകൊണ്ടു നിയമ പരിപാലകര്‍ ശ്രദ്ധിച്ചില്ല? പിന്നെന്തിനീ പശ്ചാത്തലഅന്വേഷണങ്ങള്‍?

ഫ്‌ളോറിഡ ഗവര്‍ണര്‍ റിക്ക്് കോട്ട് F B I തലവന്‍റ്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നതില്‍ ഒരുതെറ്റുമില്ല. അടുത്തകാലങ്ങളില്‍ വന്നിരിക്കുന്ന മറ്റൊരുപരാതിഎആകഏജന്‍റ്റുമാര്‍ കഴിഞ്ഞ തിരജെടുപ്പില്‍ പലേ രാഷ്ട്രീയനാടകങ്ങളിലും വേഷംകെട്ടിയിരുന്നുഎന്ന്.

ഫ്‌ളോറിഡയില്‍ സംഭവിച്ചത് ശോചനീയീ എന്നുപറഞ്ഞു ചുമ്മാ തള്ളിക്കളയുവാന്‍ പറ്റില്ല വേദനസഹിക്കുന്ന കുടുംബങ്ങളോടു കാട്ടുന്ന അനീതിയായിരിക്കുമത്. പ്രെസിഡന്‍റ്റും കോണ്‍ഗ്രസ്സും ഉടന്‍ മുന്‌കൈയെടുത്തു
F B I ല്‍ ഒരു അഴിച്ചുപണി നടത്തേണ്ടിയിരിക്കുന്നു. പൊതുജനത്തിന് ഈ പ്രസ്ഥാനത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കപ്പെടണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക