Image

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ പള്ളിയില്‍ നോമ്പുകാല ധ്യാനം

സാബു തോമസ് Published on 20 February, 2018
ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ പള്ളിയില്‍ നോമ്പുകാല  ധ്യാനം
ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്‌നാനായ ഫൊറോനാ ഇടവകയില്‍  ഫെബ്രുവരി 23 ,24 , 25 എന്നി ദിവസങ്ങളില്‍ നൊയമ്പിനോടനുബന്ധിച്ചു  കുടുംബ നവീകരണ ധ്യാനം നടത്തുന്നു. പ്രശസ്ത വചനപ്രഘോഷകനായ  കര്‍മ്മലീത്ത വൈദികന്‍ ഫാദര്‍.ദേവസി കാനാട്ട് നയിക്കുന്ന ധ്യാനത്തില്‍  പങ്കെടുത്തു ജീവിതത്തില്‍ നവീകരണം വരുത്തുവാന്‍ ഈ അവസരം ഉപയോഗിക്കണമെന്ന് വികാരി ഫാദര്‍ ജോസ് തറക്കല്‍ അഭ്യര്‍ത്ഥിക്കുന്നു. കുട്ടികള്‍ക്കു, യുവജനങ്ങള്‍ക്കുമായി ബഹുമാനപെട്ട സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ധ്യാനം നടത്തുന്നു.

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ പള്ളിയില്‍ നോമ്പുകാല  ധ്യാനം
Join WhatsApp News
കനാന്യന്‍ വിശ്വാസി 2018-02-20 17:02:35

ഇത്രയൊക്കെ ആയിട്ടും കത്തോലിക്കന്റെ അടിമയായി ജീവിക്കാൻ നാണമില്ലേ Knanaya

അസത്യത്തിന്റെ സന്തതികളും, വിശ്വാസി വഞ്ചകരുമാണ് ക്നാനായ സഭ എന്ന് സിം.എം.ഐ സഭാ വൈദികന്‍.

കോട്ടയം, അടിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ‘സ്‌നേഹവാണി മതസൗഹാര്‍ദ്ദകേന്ദ്രം’ ഡയറക്ടറും, ‘സ്‌നേഹവാണി’ ത്രൈമാസികം എഡിറ്ററുമായ റവ.ഡോ.ജെയിംസ് ഗുരദാസ് (സി.എം.ഐ) ഉഴവൂരില്‍ നടന്ന കെ.സി.എന്‍.എസ് പരിപാടിയില്‍ നടത്തിയ മുഖ്യപ്രഭാഷണത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. 
ഈ പ്രഭാഷണത്തില്‍ ഏറ്റവും അവസാനം പറയാനായി ഞാന്‍ മാറ്റിവച്ചിരുന്ന കാര്യം ആദ്യമേതന്നെ നിങ്ങളോടു പറയുകയാണ്. അതിന്റെ സന്ദര്‍ഭം എനിക്കുമുമ്പേ സംസാരിച്ച ശ്രീ പി.സി.ജോര്‍ജ് ചോദിച്ച ഒരു ചോദ്യമാണ്. അദ്ദേഹം ചോദിച്ചു, ഈ ക്‌നാനായ രൂപത ഒരു ക്രൈസ്തവ സഭയാണോ? ഞാന്‍ ഉറപ്പിച്ചു പറയുന്നു-അല്ലാ. ഒരു യേശുശിഷ്യനെന്ന നിലയില്‍ ഞാന്‍ പറയുന്നു, ഈ രൂപത അസത്യത്തിന്റെ സന്തതിയാണ്, വഞ്ചനയുടെ സന്തതിയാണ് എന്ന്. 
എന്തുകൊണ്ട് എന്നു നിങ്ങള്‍ ചോദിച്ചേക്കാം. മാക്കില്‍ മെത്രാനാണല്ലോ ഈ രൂപത 10-ാം പീയൂസ് മാര്‍പാപ്പയോടു ചോദിച്ചു വാങ്ങിയത്. ബഹു. പി.സി. ജോര്‍ജ് ഇവിടെ പറഞ്ഞതുപോലെ ഇങ്ങനെയൊരു രൂപത അനുവദിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ക്കിടയില്‍ അദ്ദേഹത്തിനെതിരെ കുറ്റാരോപണമുണ്ടായി. വാസ്തവത്തില്‍ 10-ാം പീയൂസ് മാര്‍പാപ്പായെ തെറ്റിദ്ധരിപ്പിച്ചു നേടിയ ഒരു രൂപതയാണിത്. വടക്കുഭാഗത്തുള്ളവര്‍ക്ക് ഒരു രൂപതയുള്ളതു പോലെ തെക്കുഭാഗത്തുള്ളവര്‍ക്കും ഒരു രൂപത വേണമെന്ന്, ആരു കേട്ടാലും ന്യായമെന്നു തോന്നുന്ന ഒരു വാദം മുന്നോട്ടുവയ്ക്കുകയാണുണ്ടായത്. അങ്ങനെ, മാര്‍പാപ്പായെ തെറ്റിദ്ധരിപ്പിച്ചാണ് അദ്ദേഹം ഈ രൂപത നേടിയത്. അദ്ദേഹംതന്നെ, എഴുതിയിട്ടുണ്ടല്ലോ, ”രൂപത ക്‌നാനായക്കാര്‍ക്ക് എന്നു പറഞ്ഞാല്‍ അതു ജാതീയമായിപ്പോകും, നമുക്കു രൂപത ലഭിക്കുകയില്ല. അതുകൊണ്ടാണ് തെക്കും ഭാഗര്‍ക്ക് എന്നു പറഞ്ഞത്” എന്ന്. മറ്റൊന്നുകൂടി അദ്ദേഹം എഴുതിവച്ചിട്ടുണ്ട്, ”തൃശൂര്‍ മെത്രാന്‍ നമ്മോടൊപ്പം വരാമെന്ന് ഏറ്റിരുന്നതാണ്. എന്നാല്‍ ദൈവകൃപയാല്‍ എത്തിപ്പെടാന്‍ സാധിച്ചില്ല. അദ്ദേഹം വന്നിരുന്നെങ്കില്‍ നമുക്കു രൂപത ലഭിക്കാന്‍ പ്രയാസമായേനെ” എന്ന്. അദ്ദേഹത്തിന്റെ മനഃസാക്ഷിയില്‍നിന്നു പറഞ്ഞ ഈ വാക്കുകളില്‍നിന്നുതന്നെ, 10-ാം പീയൂസ് മാര്‍പാപ്പായെ തന്റെ വക്രബുദ്ധികൊണ്ട് തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും നേടിയതാണ് കോട്ടയം രൂപത എന്നു തെളിയുന്നുണ്ട്.Kottayam Archdiocese

ഇവിടെയിരിക്കുന്നവര്‍ തീര്‍ച്ചയായും സുബോധമുള്ളവരാണ്, പ്രബുദ്ധരാണ്, ബുദ്ധിക്കു പ്രകാശം ലഭിച്ചവരാണ്. കാരണം, അസത്യം അസത്യമാണെന്നും അജ്ഞത അജ്ഞതയാണെന്നും മൂഢത്വം മൂഢത്വമാണെന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞവരാണു നിങ്ങള്‍. ആയിരംവട്ടം ആവര്‍ത്തിച്ചാലും അസത്യം സത്യമാവില്ല; ആയിരംവട്ടം അനുഷ്ഠിച്ചാലും ദുരാചാരം സദാചാരമാവില്ല; ആയിരം ലക്ഷം വര്‍ഷം വിശ്വസിച്ചാലും അന്ധവിശ്വാസം സത്യവിശ്വാസമാവില്ല
പ്രിയപ്പെട്ടവരേ, കാതോലികമല്ലാത്ത സഭ, സാര്‍വ്വത്രികമല്ലാത്ത സഭ, എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാത്ത സഭ യേശുവിന്റെ സഭയാകുമോ എന്നു നിങ്ങള്‍തന്നെ പറയുവിന്‍. മറ്റൊരു രൂപതയില്‍നിന്ന് ഒരു വിവാഹംചെയ്താല്‍ ആ ജീവിതപങ്കാളിയെ ഉള്‍ക്കൊള്ളാതെ പുറംതള്ളുന്ന കോട്ടയം രൂപതയെ യേശുവിന്റെ സഭയുടെ ഭാഗമായി അംഗീകരിക്കാനാകുമോ, സ്‌നേഹിതരേ. മാമ്മോദീസാ മുങ്ങി ക്രൈസ്തവനാകാനാഗ്രഹിക്കുന്ന ഒരുവനോട്, ‘ഇതു കോട്ടയം രൂപതയില്‍പ്പെട്ട ഒരിടവകയാണ്, ഇവിടെ പ്രവേശനമില്ല, എന്നു പറയുന്ന പുരോഹിതനെ യേശുവിന്റെ സഭയുടെ അംഗമായും ആ ഇടവകയെ സഭയുടെ ഭാഗമായും കാണാനാകുമോ എന്നു ചിന്തിക്കൂ, സഹോദരരേ.kottayam roopatha

നോക്കൂ, എത്ര ഭീകരമാണീ അവസ്ഥ! ഇന്നത്തെ നിലയില്‍ കോട്ടയം രൂപത ചെയ്യുന്നത് ദൈവനിന്ദയാണ്; ദൈവമക്കളില്‍ ഭിന്നിപ്പുണ്ടാക്കി പരമപിതാവായ ദൈവത്തെ നിന്ദിക്കലാണ്. ഇതു ഗുരുനിന്ദയാണ്, പരമഗുരുവായ യേശുവിന്റെ പ്രമാണങ്ങളെ ലംഘിച്ച് അവിടുത്തെ നിന്ദിക്കുകയാണു ചെയ്യുന്നത്. ഇത് സഭാനിന്ദയാണ്; സഭാസങ്കല്പത്തെ മുഴുവന്‍ തള്ളിക്കളഞ്ഞ് സഭയെ നിന്ദിക്കുകയാണതു ചെയ്യുന്നത്. ഇതു മാനവനിന്ദയുമാണ്; സമുദായഭ്രഷ്ടിലൂടെ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുവഴി മാനവികതയെ നിന്ദിക്കുകയാണ് ഈ രൂപത ചെയ്യുന്നത്; സംശയം വേണ്ട. അജ്ഞതയുടെ ഫമാണിത്. അജ്ഞതയെ സംരക്ഷിക്കുവാന്‍ തത്രപ്പെടുന്നവര്‍ അര്‍ത്ഥശൂന്യമായ പാരമ്പര്യങ്ങള്‍ നിലനിര്‍ത്താന്‍ നോക്കും. വാസ്തവത്തില്‍ സ്വയം അവഹേളിക്കലാണിത്. മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണിത്.

യേശുവിന്റെ നാമത്തില്‍ ഇത്ര ക്രൂരമായ നിയമങ്ങളും ആചാരങ്ങളും കൊണ്ടുനടക്കുന്ന ഈ സഭയെ നമുക്കെങ്ങനെ ന്യായീകരിക്കാന്‍ സാധിക്കും? ഈ സഭ എത്ര ക്രൂരമാണെന്നു നിങ്ങള്‍ക്കു ഞാന്‍ പറഞ്ഞുതരേണ്ടതില്ല. കൈപ്പുഴ സ്‌കൂളില്‍ അധ്യാപകനായിരുന്ന എന്റെ ഒരു സുഹൃത്ത് എബ്രഹാം സാറിനെ ഇവിടെയിരിക്കുന്ന പലരും അറിയും. അദ്ദേഹം മരിച്ചപ്പോള്‍, അദ്ദേഹത്തിന്റ ഭാര്യ സെലിനെ അടക്കിയിരുന്ന ഏറ്റുമാനൂരിലെ കുടുംബക്കല്ലറയില്‍ അടക്കാന്‍, അദ്ദേഹം ഒരു കാഞ്ഞിരപ്പള്ളി രൂപതക്കാരിയെ രണ്ടാം വിവാഹം കഴിച്ചതിന്റെപേരില്‍, കോട്ടയം രൂപത സമ്മതിച്ചില്ല. ഈ നടപടി എത്ര നിഷ്ഠൂരവും മനുഷ്യത്വഹീനവുമായിപ്പോയി എന്നോര്‍ത്തു നോക്കുക. ഇത്തരം അവസരങ്ങളിലാണ് നാം പിണറായിയുടെ ‘നികൃഷ്ടജീവി’ പ്രയോഗം നടത്തേണ്ടത്. അത്ര നികൃഷ്ടവും സംസ്‌കാരശൂന്യവുമായിരിക്കുന്നു, ഈ വ്യവസ്ഥിതി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക