Image

ബാബറി മസ്‌ജിദ്‌ വിഷയത്തില്‍ കോടതിക്ക്‌ പുറത്ത്‌ ഒത്തുതീര്‍പ്പ്‌ സാധ്യമല്ലെന്ന്‌ ഹര്‍ജിക്കാര്‍

Published on 20 February, 2018
ബാബറി മസ്‌ജിദ്‌ വിഷയത്തില്‍ കോടതിക്ക്‌ പുറത്ത്‌ ഒത്തുതീര്‍പ്പ്‌ സാധ്യമല്ലെന്ന്‌ ഹര്‍ജിക്കാര്‍


ബാബറി മസ്‌ജിദ്‌ പ്രശ്‌നത്തില്‍ കോടതിയ്‌ക്ക്‌ പുറത്തുള്ള ഒത്തുതീര്‍പ്പിന്‌ താല്‍പര്യമില്ലെന്ന്‌ വൃക്തമാക്കി കേസിലെ മൂന്ന്‌ ഹര്‍ജിക്കാര്‍. അയോധ്യയില്‍ കഴിഞ്ഞദിവസം നടന്ന പ്രാദേശിക മുസ്ലീം നേതൃത്വത്തിന്റെ യോഗത്തിലാണ്‌ ഈ തീരുമാനം. മസ്‌ജിദ്‌ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റുന്നതില്‍ താത്‌പര്യമില്ലെന്നും ഒത്തുതീര്‍പ്പിന്‌ ഒരുക്കമല്ലെന്നുമാണ്‌ കേസിലെ ഹര്‍ജിക്കാരായ ഹാജി മെഹ്‌ബൂബ്‌, ഇഖ്‌ബാല്‍ അന്‍സാരി, മുഹമ്മദ്‌ ഉമര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിന്‍റെ നിലപാട്‌.

യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മൂന്നുപേരും ഒപ്പുവെച്ചിട്ടുണ്ട്‌.കോടതിയ്‌ക്ക്‌ പുറത്ത്‌ കേസ്‌ ഒത്തുതീര്‍ക്കുമെന്ന തരത്തില്‍ മുന്‍പ്‌ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജീവനകലാചാര്യന്‍ ശ്രിശ്രി രവിശങ്കറും മുസ്ലീം പണ്ഡിതന്‍ മൗലാന നദ്‌വിയും ചേര്‍ന്നാണ്‌ കോടതിക്ക്‌ പുറത്ത്‌ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ നടത്തുന്നതെന്ന വാര്‍ത്തകാളാണ്‌ വന്നിരുന്നത്‌.

ഇത്‌ സംഘ്‌പരിവാര്‍ നീക്കമായാണ്‌ വിലയിരുത്തപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക