Image

ഗൗരി നേഘയുടെ മരണം; ട്രിനിറ്റി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ മാറ്റി

Published on 20 February, 2018
ഗൗരി നേഘയുടെ മരണം; ട്രിനിറ്റി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ മാറ്റി
പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനി ഗൗരി നേഘയുടെ ആത്മഹത്യയെതുടര്‍ന്ന്‌ വിവാദത്തിലായ ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്തുനിന്ന്‌ നീക്കി. ഷെവലിയാര്‍ ജോണിന്‌ പകരം ഫാ.സില്‍വി ആന്റണിയെ പ്രിന്‍സിപ്പലായി നിയമിച്ചു. 

 ഗൗരി നേഘയുടെ ആത്മഹത്യയെ തുടര്‍ന്ന്‌ സസ്‌പെന്‍ഷനിലായ രണ്ടു അധ്യാപികമാരെ സ്‌കൂള്‍ മാനേജ്‌മെന്റ്‌ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത്‌ വന്‍ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. സംഭവത്തിനുശേഷം പിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യവും ശക്തമായിരുന്നു.ഇതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ മാനേജ്‌മെന്റിന്റെ നടപടി.

അതേസമയം, സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറ്‌കടര്‍ കെ.എസ്‌ ശ്രീകല ശുപാര്‍ശ ചെയ്‌തു. പൊതുവിദ്യാഭ്യാസ ഡയറ്‌ടകര്‍ക്കും, ബാലാവകാശ കമ്മീഷനുമാണ്‌ ശുപാര്‍ശ നല്‍കിയിരിക്കുന്നത്‌.

സസ്‌പെന്‍ഷനിലായ അധ്യാപികമാരെ കേക്ക്‌ മുറിച്ച്‌ ആഘോഷപൂര്‍വ്വം സ്വീകരിച്ചതിന്റെ പ്രതിഫലനമൊന്നോണമാണ്‌ ഇപ്പോള്‍ എന്‍ഒസി പിന്‍വലിക്കല്‍ വരെ എത്തിനില്‍ക്കുന്നത്‌. അടുത്ത അധ്യയനവര്‍ഷം ആദ്യം എന്‍ഒസി റദ്ദ്‌ ചെയ്യണമെന്നാണ്‌ ശുപാര്‍ശയിലുള്ളത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക