Image

ശുഹൈബിനെ കൊന്നത്‌ കിര്‍മാണി മനോജെന്ന്‌ കെ.സുധാകരന്‍

Published on 20 February, 2018
ശുഹൈബിനെ കൊന്നത്‌ കിര്‍മാണി മനോജെന്ന്‌ കെ.സുധാകരന്‍



കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊന്നത്‌ ടി.പി വധക്കേസിലെ പ്രതി കിര്‍മാണി മനോജാണെന്ന്‌ കെ.സുധാകരന്‍. ടി.പി ചന്ദ്രശേഖരനെ സമാനമായ രീതിയിലായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്‌.

ശുഹാബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം ഇത്‌ വൃക്തമാക്കുന്നു. മനോജ്‌ പരോളിലിറങ്ങിയ സമയത്താണ്‌ കൊലപാതകം നടന്നത്‌ എന്നതും കേസിലെ ആസുത്രീകത വര്‍ദ്ധിപ്പിക്കുന്നെന്നുമാണ്‌ കെ.സുധാകരന്‍ ആരോപിക്കുന്നത്‌. അതേസമയം ശുഹൈബ്‌ വധത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ്‌ തിരിച്ചറിഞ്ഞു. കൊലയാളികള്‍ എത്തിയത്‌ വാടകയ്‌ക്കെടുത്ത രണ്ടു കാറുകളിലായിട്ടെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക