Image

പിഎന്‍ബി തട്ടിപ്പ്: വിപുല്‍ അംബാനി അറസ്റ്റില്‍

Published on 20 February, 2018
പിഎന്‍ബി തട്ടിപ്പ്: വിപുല്‍ അംബാനി അറസ്റ്റില്‍

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ (പിഎന്‍ബി) വന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ ഫയര്‍ സ്റ്റാര്‍ വജ്ര കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിപുല്‍ അംബാനി അറസ്റ്റില്‍. മുംബൈയില്‍ സിബിഐ ആണ് വിപുലിനെ അറസ്റ്റ് ചെയ്തത്. ഗീതാഞ്ജലി ഗ്രൂപ്പ് മാനേജര്‍ നിതന്‍ ഷാഹിയും മറ്റ് നാലു പേരും അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ അടുത്ത ബന്ധുവായ വിപുലിനെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. വിപുലിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിക്കുകയും ചെയ്തു.

ധീരുഭായ് അംബാനിയുടെ ഇളയസഹോദരന്‍ നാഥുഭായിയുടെ പുത്രനായ വിപുല്‍ നേരത്തേ റിലയന്‍സ് എംഡിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്നു. പിന്നീട് ടവര്‍ കാപ്പിറ്റല്‍ ആന്‍ഡ് സെക്യൂരിറ്റീസിലൂടെ കടപ്പത്രവിപണിയില്‍ പ്രവര്‍ത്തിച്ചു. 2014ലാണ് നീരവ് മോദിയുടെ കൂടെ ചേര്‍ന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക