Image

നഴ്‌സിനെ കഴുത്തു ഞെരിച്ച കേസില്‍ ഇന്ത്യന്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി

Published on 20 February, 2018
നഴ്‌സിനെ കഴുത്തു ഞെരിച്ച കേസില്‍ ഇന്ത്യന്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി
ന്യു യോര്‍ക്ക്: നഴ്‌സിനെ കഴുത്തു ഞെരിക്കുവാന്‍ ശ്രമിച്ചു എന്ന കേസില്‍ അറസ്റ്റ് ചെയ്ത ഡോക്ടര്‍ വെങ്കടേഷ് ശാസ്തകോണറെ (44) കോടതി കുറ്റവിമുക്തനാക്കി. ഡോക്ടര്‍ക്കെതിരെ കുറ്റമൊന്നും ചാര്‍ജ് ചെയ്തില്ല.

നാസൊ യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ ബരിയാട്രിക് (വൈയിറ്റ് ലോസ്) സര്‍ജനായ ശാസ്താകൊണര്‍, 51-കാരിയായ നഴ്‌സിനെ കഴുത്തു ഞെരിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണവും വീഡിയോയും വിശദമായി പരിശൊധിച്ചതില്‍ ഡോക്റ്റര്‍ക്കെതിരെ കുറ്റം ചുമത്താനാവില്ലെന്നായിരുന്നു ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ തീരുമാനം.

രോഗിക്കു ഡോക്ടര്‍ പറഞ്ഞ പ്രകാരം മരുന്നു നല്‍കിയില്ലെന്നു പറഞ്ഞ് വസ്ത്രത്തിലെ എലാസ്റ്റിക് ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും കൊല്ലുമെന്നു പറയുകയും ചെയ്തു എന്നായിരുന്നു കേസ്.
എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നു ഡോക്ടര്‍ തുടക്കം മുതലേ നിലപാടെടുത്തു. നഴ്‌സ് പെരിപ്പിച്ചു കാട്ടുകയായിരുന്നു സംഭവെമെന്ന് ഡോക്ടര്‍ പറഞ്ഞു.
ഇനി നഴ്‌സിനെതിരെ കേസ് എടുക്കുമോ എന്നു വ്യക്തമല്ല.

ഈ സംഭവം തന്നെ അധികമൊന്നും വേദനിപ്പിച്ചിട്ടില്ലെന്നു ഡോക്ടര്‍ വികാരാധീനനായി പറഞ്ഞു. എന്നാല്‍ തന്റെ ഭര്യക്കും കുട്ടികള്‍ക്കും ഉണ്ടായ വിഷമത തന്നെ വേദനിപ്പിച്ചു. നല്ലവനായിരുന്നാല്‍ നമുക്കു ഒരു ദോഷവും വരില്ല എന്നാണു ഇത് വരെ കരുതിയത്. ആ ധാരണ ഇപ്പൊള്‍ മാറി. 
It was an emotional day outside a Nassau County courtroom Tuesday as a well-known surgeon was cleared in a case of felony strangulation.

Dr. Venkatesh Sasthakonar, 44, was accused back in January of trying to strangle a 51-year-old nurse at Nassau University Medical Center.

The Nassau County District Attorney's Office now says that after thoroughly reviewing the case and the surveillance video, there was not enough evidence that any crime occurred.

According to the original complaint, the nurse had failed to follow proper protocol during a surgery, and the bariatric surgeon then took an elastic cord from a sweatshirt and attacked her, saying, "I should kill you for this."

Dr. Sasthakonar has consistently maintained his innocence and said the nurse made the whole thing up. On Tuesday, he was emotional as he was joined by numerous patients, colleagues, and his wife, who were there to support him.

"What happened to me didn't hurt me," he said. "What happened to (my wife) and the kids is what hurt me...I thought being a good person could protect you against bad things happening to you, against evil. I don't trust that anymore."

The doctor is now returning to work and contemplating a civil suit.

There is no word on whether any criminal charges will be pursued against the nurse.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക