Image

ബംഗാള്‍ ബി.ജെ.പി അധ്യക്ഷനെതിരെ ബി.ജെ.പി എം.പി രൂപ ഗാംഗുലി

Published on 20 February, 2018
ബംഗാള്‍  ബി.ജെ.പി അധ്യക്ഷനെതിരെ ബി.ജെ.പി എം.പി രൂപ ഗാംഗുലി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്‌തെന്ന്‌ ബി.ജെ.പി എം.പിയും നടിയുമായ രൂപ ഗാംഗുലി. നരേന്ദ്ര മോദിയോടും അമിത്‌ ഷായോടും പരാതി നല്‍കാന്‍ ഒരുങ്ങിയെങ്കിലും സാധിച്ചില്ലെന്ന്‌ രൂപ ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

സംഭവം വാര്‍ത്തയായതോടെ രൂപ ട്വീറ്റ്‌ പിന്‍വലിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവും പാര്‍ട്ടി അധ്യക്ഷനുമായ ദിലീപ്‌ ഘോഷിനെതിരെയാണ്‌ രൂപയുടെ ആരോപണം.


അതേസമയം ദിലീപ്‌ ഘോഷിന്റെ ട്വീറ്റില്‍ മറുപടിയായി രൂപ ഗാംഗുലി പാര്‍ട്ടി നേതാക്കളുമായി സംവദിക്കാന്‍ സാധിക്കുന്നില്ല എന്ന്‌ ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക