മധുപാലിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് നായകനായെത്തുന്ന ഒരു
കുപ്രസിദ്ധ പയ്യന്റെ ഫസ്റ്റ് ലുക് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഫെയ്സ്ബുക് പോസ്റ്റിലൂടെ ടോവീനോ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
അജയന്
എന്ന പാല്‍ക്കാരനായാണ് ചിത്രത്തിലെ ടോവീനോയുടെ വേഷപകര്‍ച്ച. സിനിമയുടെ തിരക്കഥയും
സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന് ജോബ് തോമസാണ്.
നൗഷാദ് ഷെരീഫ്
ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്
ഒരുക്കിയ തോണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ `ശ്രീജ' എന്ന ശ്രദ്ധേയമായ
കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനാണ് നായികാ
വേഷത്തിലെത്തുന്നത്.
ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക്
ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്.