Image

ശുഹൈബ്‌ വധത്തില്‍ പാര്‍ട്ടിയെ പ്രതികൂട്ടിലാക്കി ആകാശിന്റെ മൊഴി

Published on 21 February, 2018
ശുഹൈബ്‌ വധത്തില്‍ പാര്‍ട്ടിയെ പ്രതികൂട്ടിലാക്കി ആകാശിന്റെ മൊഴി


യൂത്ത്‌ കോണ്‍ഗ്രസ്‌ മട്ടന്നൂര്‍ ബ്ലോക്ക്‌ സെക്രട്ടറി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം പാര്‍ട്ടിയുടെ ക്വട്ടേഷന്‍ തന്നെയന്ന്‌ അറസ്റ്റിലായ പ്രതി ആകാശ്‌ തില്ലങ്കേരി പൊലീസിന്‌ മൊഴി നല്‍കി. പാര്‍ട്ടി സഹായിക്കുമെന്ന ഉറപ്പിലാണ്‌ കൃത്യം നടത്തിയത്‌. 

ഡമ്മി പ്രതികളെ നല്‍കാമെന്നായിരുന്നു പാര്‍ട്ടിയുടെ ഉറപ്പ്‌. ശുഹൈബിനെ ആക്രമിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയത്‌ ഡി വൈ എഫ്‌ ഐയുടെ പ്രാദേശിക നേതാവാണ്‌. കൊല നടത്തിയ ശേഷം ഡി വൈ എഫ്‌ ഐ നേതാക്കള്‍ ആയുധങ്ങള്‍ കൊണ്ടു പോയി. വെട്ടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ എവിടെയാണ്‌ എന്ന്‌ അറിയില്ലെന്നും ആകാശ്‌ പറഞ്ഞു.

ഭരണം നമ്മുടെ കൈയിലാണ്‌. ഡമ്മി പ്രതികളെ നല്‍കിയാല്‍ പൊലീസ്‌ പിന്നീട്‌ അന്വേഷിക്കുകയില്ല. തല്ലിയാല്‍ മതിയോ എന്നു ചോദിച്ചപ്പോള്‍ പോരാ വെട്ടണമെന്നായിരുന്നു നേതാക്കളുടെ നിര്‍ദേശമെന്നും ആകാശ്‌ മൊഴി നല്‍കി.

ശുഹൈബ്‌ വധം പാര്‍ട്ടി ആസൂത്രണം ചെയ്‌ത സംഭവമല്ലെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ നിലപാടിനു ഘടകവിരുദ്ധമാണ്‌ ആകാശിന്റെ മൊഴി. ആകാശ്‌ സിപിഐഎം പ്രവര്‍ത്തകനാണെന്ന്‌ നേതാക്കള്‍ തന്നെ സ്ഥീകരിച്ചിരുന്നു.

ശ്രീജിത്ത്‌ ,തില്ലങ്കേരി സ്വദേശികളായ ആകാശ്‌, റിജിന്‍ എന്നിവര സംഭവത്തില്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക