Image

ഫാമിലി കോണ്‍ഫ്രറന്‍സ്: പ്രതികൂല കാലാവസ്ഥയിലും ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

രാജന്‍ വാഴപ്പള്ളില്‍ Published on 22 February, 2018
ഫാമിലി കോണ്‍ഫ്രറന്‍സ്: പ്രതികൂല കാലാവസ്ഥയിലും ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
ന്യൂയോര്‍ക്ക്: കനത്ത മഞ്ഞുവീഴ്ചയെയും താഴ്ന്ന താപനിലയെയും കണക്കിലെടുക്കാതെ പൂര്‍വ്വാധികം ആവേശത്തോടെ ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു. ഞായറാഴ്ച നാലു ടീമുകളായി തിരിഞ്ഞായിരുന്നു സന്ദര്‍ശനങ്ങള്‍.

ഫ്രാങ്ക്‌ളിന്‍ സ്‌ക്വയര്‍ സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ ഫാ. സി. കെ. രാജന്‍ അധ്യക്ഷനായിരുന്നു. കോണ്‍ഫ്രറന്‍സ് ട്രഷറാര്‍ മാത്യു വര്‍ഗീസ്, തോമസ് വര്‍ഗീസ്, ജോണ്‍ താമരവേലില്‍, തോമസ് മത്തായി എന്നിവര്‍ സന്നിഹിതരായിരുന്നു.

മാത്യു വര്‍ഗീസ് കോണ്‍ഫ്രറന്‍സിനെക്കുറിച്ചുള്ള വിവരണം നല്‍കി. മാത്യു വര്‍ഗീസ് റാഫിള്‍ ടിക്കറ്റും രജിസ്‌ട്രേഷന്‍ ഫോമും ഫാ. സി. കെ. രാജന് നല്‍കിക്കൊണ്ട് രജിസ്‌ട്രേഷന്‍ കിക്ക് ഓഫും റാഫിളിന്റെ വിതരണോദ്ഘാടനവും നിര്‍വ്വഹിച്ചു.

ക്വീന്‍സ് ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഫ്രറന്‍സ് ട്രഷറാര്‍ മാത്യു വര്‍ഗീസ്, ഫിനാന്‍സ്/സുവനീര്‍ കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസ്, കമ്മിറ്റി അംഗങ്ങളായ തോമസ് വര്‍ഗീസ്, ഫിലിപ്പോസ് സാമുവേല്‍ റോസ് മേരി, ലിസാ രാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഫാ. ഗ്രീഗറി വര്‍ഗീസ് സ്വാഗതം ചെയ്ത് വിവരണങ്ങള്‍ നല്‍കി.റവ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍ സന്നിഹിതനായിരുന്നു.

ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ജേക്കബ് കുര്യന്‍ പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കും. യുവജനങ്ങള്‍ക്കായി ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് വികാരി ഫാ. ജേക്ക് കുര്യന്‍ നേതൃത്വം നല്‍കും. ഭദ്രാസനത്തിലെ എല്ലാ ജനങ്ങള്‍ക്കും പങ്കെടുക്കത്തക്ക രീതിയില്‍, രജിസ്‌ട്രേഷന്‍ ഫീസ് 400 ഡോളറില്‍ താഴെ നിര്‍ത്തുവാനായി കമ്മിറ്റി തീരുമാനിയ്ക്കുകയുണ്ടായി. അതിന്റെ വെളിച്ചത്തില്‍ ഫണ്ട് ശേഖരണാര്‍ത്ഥം കമ്മിറ്റി ഏറ്റെടുത്ത ചുമതലയാണ് ഈ വര്‍ഷത്തെ റാഫിള്‍. 

 ഫിലാഡല്‍ഫിയ മാഷർ അവന്യുവിലുള്ള  സെന്റ് തോമസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. കെ. കെ. ജോണ്‍ ഏവരേയും സ്വാഗതം ചെയ്തു. യോഹന്നാന്‍ ശങ്കരത്തില്‍, വര്‍ഗീസ് പി. ഐസക്ക് ഇവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് യോഹന്നാന്‍ ശങ്കരത്തില്‍ രജിസ്‌ട്രേഷന്‍ ഫോം മാണി പ്ലാമ്പറമ്പിലിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. റാഫിളിന്റെ വിതരണോദ്ഘാടനം വര്‍ഗീസ് പി. ഐസക്ക് വികാരി ഫാ. കെ. കെ. ജോണിനു നല്‍കി നിര്‍വ്വഹിച്ചു. 

ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. സണ്ണി ജോസഫ് ആമുഖ വിവരണം നല്‍കി. സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍

മാത്യു, ഷൈനി രാജു, ഷിബിന്‍ കുര്യന്‍, നിജി വര്‍ഗീസ്, ഡോ. ജോളി തോമസ്, ഇടവക ട്രസ്റ്റി അലക്‌സ് ജോണ്‍, സെക്രട്ടറി ജെയിംസ് നൈനാന്‍, കമ്മിറ്റി അംഗം സോഫി വില്‍സണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഡോ. റോബിന്‍ മാത്യു, ഷൈനി രാജുവും രജിസ്‌ട്രേഷനെക്കുറിച്ചും റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. ഡോ. റോബിന്‍ മാത്യു റാഫിളിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ഫാമിലി കോണ്‍ഫ്രറന്‍സ്: പ്രതികൂല കാലാവസ്ഥയിലും ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
ഫാമിലി കോണ്‍ഫ്രറന്‍സ്: പ്രതികൂല കാലാവസ്ഥയിലും ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
ഫാമിലി കോണ്‍ഫ്രറന്‍സ്: പ്രതികൂല കാലാവസ്ഥയിലും ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
ഫാമിലി കോണ്‍ഫ്രറന്‍സ്: പ്രതികൂല കാലാവസ്ഥയിലും ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
ഫാമിലി കോണ്‍ഫ്രറന്‍സ്: പ്രതികൂല കാലാവസ്ഥയിലും ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
ഫാമിലി കോണ്‍ഫ്രറന്‍സ്: പ്രതികൂല കാലാവസ്ഥയിലും ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
ഫാമിലി കോണ്‍ഫ്രറന്‍സ്: പ്രതികൂല കാലാവസ്ഥയിലും ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
ഫാമിലി കോണ്‍ഫ്രറന്‍സ്: പ്രതികൂല കാലാവസ്ഥയിലും ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
ഫാമിലി കോണ്‍ഫ്രറന്‍സ്: പ്രതികൂല കാലാവസ്ഥയിലും ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക