Image

അട്ടപ്പാടിയിലെ മരണത്തില്‍ മജിസ്റ്റീരിയല്‍തല അന്വേഷണം

Published on 23 February, 2018
അട്ടപ്പാടിയിലെ  മരണത്തില്‍ മജിസ്റ്റീരിയല്‍തല അന്വേഷണം
കേസില്‍ മജിസ്റ്റീരിയല്‍തല അന്വേഷണം നടത്തുമെന്നു മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഇതിനായി മണ്ണാര്‍ക്കാട് തഹസില്‍ദാരെ ചുമതലപ്പെടുത്തി. 

ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മധുവിന്റെ കുടുംബത്തെ സഹായിക്കുമെന്നും മന്ത്രി അറിയിച്ചു. മുക്കാലി പാക്കുളത്തെ വ്യാപാരി കെ.ഹുസൈന്‍, സംഘത്തിലുണ്ടായിരുന്ന പി.പി.കരീം എന്നിവരെ അഗളി പൊലീസ് അറസ്റ്റുചെയ്തു. മറ്റ് അഞ്ചു പേരെക്കൂടി ചോദ്യം ചെയ്യുകയാണ്. 

സംഭവത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പൊലീസ് നല്‍കുന്ന സൂചന. ഐജി എം.ആര്‍.അജിത് കുമാറിനാണ് അന്വേഷണ ചുമതല.

സംഭവത്തില്‍ വിശദീകരണവുമായി മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദീന്‍. അട്ടപ്പാടിയിലെ യുവാവിന്റെ മരണത്തില്‍ രാഷ്ട്രീയഭേദമില്ലാതെ നടപടിവേണമെന്ന് എന്‍.ഷംസുദീന്‍ ആവശ്യപ്പെട്ടു. കേസില്‍ ആരോപണവിധേയനായ യുവാവ് താനറിയുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകനല്ല. യുവാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു തന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ പടം വച്ചുളള ആരോപണങ്ങള്‍ ശരിയല്ലെന്നും ഷംസുദീന്‍ അട്ടപ്പാടിയില്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക