Image

പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക്‌ പ്രവേശിക്കുവാന്‍ കാത്തിരിക്കുകയാണന്ന്‌ ഹര്‍ദ്ദിക്‌ പട്ടേല്‍

Published on 24 February, 2018
പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക്‌ പ്രവേശിക്കുവാന്‍ കാത്തിരിക്കുകയാണന്ന്‌ ഹര്‍ദ്ദിക്‌ പട്ടേല്‍


പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക്‌ പ്രവേശിക്കുവാന്‍ കാത്തിരിക്കുകായാണ്‌ താനെന്ന പട്ടീദാര്‍ അനാമത്‌ ആന്തോളന്‍ സമിതി നേതാവ്‌ ഹര്‍ദ്ദിക്‌ പട്ടേല്‍. രാഹുല്‍ തന്റെ നേതാവല്ലെന്നും പ്രിയങ്കയക്ക്‌ വേണ്ടിയാണ്‌ താന്‍ കാത്തിരിക്കുന്നതെന്നും ഹര്‍ദ്ദിക്‌ പട്ടേല്‍ വ്യക്തമാക്കി.

വ്യക്തിപരമായി രാഹുല്‍ ഗാന്ധിയെ എനിക്കിഷ്ടമാണ്‌. പക്ഷെ, ഒരു നേതാവെന്ന നിലയില്‍ രാഹുലിനെ എനിക്ക്‌ അംഗീകരിക്കാനാകില്ല ഹര്‍ദ്ദിക്‌ പറയുന്നു. മുംബൈയില്‍ ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഹര്‍ദ്ദിക്‌ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം ഇതുവരെ തനിക്കായിട്ടില്ലെന്നും ഹര്‍ദ്ദിക്‌ പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം തനിക്കായിക്കഴിഞ്ഞാല്‍ തന്നെ ഒരു കാരണവശാലും ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും ഹര്‍ദ്ദിക്‌ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ പ്രായപരിധിയില്‍ താഴെയായതിനാല്‍ ഹര്‍ദ്ദിക്‌ പട്ടേലിന്‌ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക