Image

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് പ്രമോഷണല്‍ മീറ്റിംഗ് ഫ്‌ളോറിഡായില്‍

രാജന്‍ ആര്യപ്പള്ളില്‍, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ Published on 27 February, 2018
ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ്  പ്രമോഷണല്‍ മീറ്റിംഗ് ഫ്‌ളോറിഡായില്‍
ലേക്ക്‌ലാന്റ്: 2018 ജൂലൈ 26 മുതല്‍ 29 വരെ ഡാളസ് പട്ടണത്തിലുള്ള ഹയാത്ത് റീജിയന്‍സിയി ഡീ.എഫ്.ഡബ്ലു വെച്ച് നടക്കുന്ന പതിനാറാമത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രമോഷണല്‍ യോഗം മാര്‍ച്ച് 11 ഞയറാഴ്ച വൈകിട്ട് 5:30 മുതല്‍ 8 മണിവരെ ഐപിസി ലേക്ക്‌ലാന്റ്, 4525 ക്ലബ് ഹൌസ് റോഡ്, ലേക്ക്‌ലാന്റ്, ഫ്‌ളോറിഡ 33812 വച്ച് നടക്കുന്നതാണെന്ന് നാഷണല്‍ സെക്രട്ടറി അലക്‌സാണ്ടര്‍ ജോര്‍ജ്ജ് അറിയിച്ചു. മുന്‍ ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ നിരവധി ഭാരവാഹികളെ കൂടാതെ ലേക്ക്‌ലാന്റ്, ഒര്‍ലാന്റോ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭാ ശുശ്രൂഷകന്‍മാരും വിശ്വാസികളും പങ്കെടുക്കുന്നതാണ്. പ്രമോഷണല്‍ മീറ്റിംഗിനോടൊപ്പം നടക്കുന്ന സംഗീത സായഹ്നത്തില്‍ ലേക്ക്‌ലാന്റ്, ഒര്‍ലാന്റോ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ ഗാനങ്ങള്‍ ആലപിക്കുന്നതാണ്.

കോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ ഡോ. ബേബി വര്‍ഗീസ്, നാഷണല്‍ സെക്രട്ടറി അലക്‌സാണ്ടര്‍ ജോര്‍ജ്, നാഷണല്‍ ട്രഷറാര്‍ ജെയിംസ് മുളവന, നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ നാന്‍സി ഏബ്രഹാം, സെന്റര്‍ ഫ്‌ളോറിഡ നാഷണല്‍ പ്രതിനിധി ഫിന്നി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 
അലക്‌സാണ്ടര്‍ ജോര്‍ജ്:
407.484.8838
ജെയിംസ് മുളവന: 561.319.6770
ഫിന്നി വര്‍ഗീസ്: 863.393.4657
Website: ipcfamilyconference.com

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ്  പ്രമോഷണല്‍ മീറ്റിംഗ് ഫ്‌ളോറിഡായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക