ഫ്രാങ്ക്സ്റ്റണ്‍: നന്മ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ സംരഭമായ നന്മ ഗ്രോസറി ഷോപ്പിന്റെ ഉദ്ഘാടനം ഫ്രാങ്ക് സ്റ്റണിലെ വെല്‍ സ്ട്രീറ്റിലെ ഹാര്‍ട്ട് ആര്ക്കേസില് റവ. ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ നിര്‍വഹിച്ചു.
വൈകുന്നേരം ആറിന് നടന്ന ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും നിരവധി മലയാളികളും പങ്കെടുത്തു. റവ. ഫാ. എല്‍ദോ വര്‍ക്കിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഏഷ്യന്‍ വംശജര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന ഫ്രാങ്ക് സ്റ്റണിലെ ആദ്യത്തെ മലയാളി സംരംഭമാണ് നന്മയുടേത്. ഹോം ഡെലിവറി മുതല്‍ ഗിഫ്റ്റ് സപ്ലൈ, റെന്റ് എ കാര്‍ തുടങ്ങി ബിസിനസുകളും നന്മയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നതായി പ്രൊപ്രൈറ്റര്‍മാരായ സുധീഷ്, മനീഷ്, അജേഷ് എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്