Image

ബില്ലി ഗ്രഹാം സംസ്‌ക്കാര ചടങ്ങുകളുടെ തല്‍സമയ സ്ട്രീം രാവിലെ 10 മുതല്‍

പി പി ചെറിയാന്‍ Published on 02 March, 2018
ബില്ലി ഗ്രഹാം സംസ്‌ക്കാര ചടങ്ങുകളുടെ തല്‍സമയ സ്ട്രീം രാവിലെ 10 മുതല്‍
ഷാര്‍ലറ്റ് (നോര്‍ത്ത് കരോളിന): മാര്‍ച്ച് 2 വെള്ളിയാഴ്ച നടക്കുന്ന ബില്ലി ഗ്രഹാമിന്റെ സംസ്‌ക്കാര ചടങ്ങുകളുടെ ലൈവ് സ്ട്രീം യു എസ് ഈസ്‌റ്റേണ്‍ സമയം രാവിലെ 10 മുതല്‍ ലഭിക്കും. www.billygraham.org വെബ് സൈറ്റിലും പ്രധാന ദൃശ്യ മാധ്യമങ്ങളിലും ഇത് ലഭ്യമാണ്.

90 മിനിട്ട് നീണ്ടു നില്‍ക്കുന്ന യഥാര്‍ത്ഥ ഫ്യൂണറല്‍ സര്‍വ്വീസ് ഉച്ചയോടെയാണ് ആരംഭിക്കുക. പ്രസിഡന്റ് ട്രംമ്പ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തുടങ്ങിയ പ്രമുഖര്‍ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കും. ഷാര്‍ലറ്റ് ബില്ലിഗ്രഹാം ലൈബ്രറിയുടെ 28000 സ്‌ക്ക്വയര്‍ ഫീറ്റ് പാര്‍ക്കിങ്ങ് ലോട്ടിലാണ് അതിഥികള്‍ക്ക് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.

മകനും ഇവാഞ്ചലിസ്റ്റുമായ ഫ്രാങ്ക്‌ളിന്‍ ഗ്രഹാമാണ് മുഖ്യ സന്ദേശം നല്‍കുക. മക്കളായ വെര്‍ജിനിയ, ആന്‍, റൂത്ത്, നെഡ് തുടങ്ങിയവരും സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത് തങ്ങളുടെ സ്മരണകള്‍ പങ്കുവെക്കും.

ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുക്കും.
ബില്ലി ഗ്രഹാം സംസ്‌ക്കാര ചടങ്ങുകളുടെ തല്‍സമയ സ്ട്രീം രാവിലെ 10 മുതല്‍
ബില്ലി ഗ്രഹാം സംസ്‌ക്കാര ചടങ്ങുകളുടെ തല്‍സമയ സ്ട്രീം രാവിലെ 10 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക