Image

ത്രീ ബില്‍ബോര്‍ഡ്‌സിലെ പ്രകടനത്തിന് സാം റോക്ക്‌വെലിനു മികച്ച സഹനടനുള്ള ഓസ്‌ക്കാര്‍

Published on 04 March, 2018
ത്രീ ബില്‍ബോര്‍ഡ്‌സിലെ പ്രകടനത്തിന് സാം റോക്ക്‌വെലിനു മികച്ച സഹനടനുള്ള ഓസ്‌ക്കാര്‍
ഓസ്‌ക്കാര്‍ പ്രഖ്യാപനത്തിനു തുടക്കം. മാര്‍ട്ടിന്‍ മക്‌ഡോനായുടെ ആക്ഷേപഹാസ്യപ്രധാനമായ ത്രീ ബില്‍ബോര്‍ഡ്‌സിലെ പ്രകടനത്തിന് സാം റോക്ക്‌വെലിനു മികച്ച സഹനടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ടാണ് ഓസ്‌കാറിനു തുടക്കം കുറിച്ചത്. മികച്ച ചമയത്തിനും കേശാലങ്കാരത്തിനുമുള്ള പുരസ്‌കാരം ഡാര്‍ക്കസ്റ്റ് അവര്‍ നേടി. പുരസ്‌കാര പ്രഖ്യാപനം ഡോള്‍ബി തീയറ്ററില്‍ പുരോഗമിക്കുകയാണ്. മികച്ച സഹനടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ടാണ് പുരസ്‌കാര നിശയ്ക്കു തുടക്കം കുറിച്ചത്. 

മികച്ച സിനിമ പുരസ്‌കാരത്തിനായി ഒന്‍പതു ചിത്രങ്ങളാണ് രംഗത്തുള്ളത്. മെക്‌സിക്കന്‍ സംവിധായകനായ ഗില്യര്‍മോ ദെല്‍ തോറോയുടെ പ്രണയകഥ ദ ഷേപ്പ് ഓഫ് വാട്ടര്‍ ആണ് 12 നാമനിര്‍ദേശങ്ങളുമായി മുന്നിട്ടു നില്‍ക്കുന്നത്. ഷേപ്പ് ഓഫ് വാട്ടറിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി ബില്‍ബോര്‍സും ഡന്‍കര്‍ക്കും രംഗത്തുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക