സൂറിച്ച്. സ്വിറ്റ്സര്‍ലന്‍ഡിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം സൂറിച്ചില്‍ മാര്‍ച്ച് 10 ന് നടത്തുന്ന ഡോ. സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ ടോം കുളങ്ങര അറിയിച്ചു.
സൂറിച്ച് ഹോര്‍ഗനിലെ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയ ഹാളിലാണ് പ്രഭാഷണം. ഹോര്ഗന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നടക്കാവുന്ന ദൂരപരിധിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
മാര്‍ച്ച് പത്തിന് (ശനി) 5ന് പരിപാടി തുടങ്ങും. പ്രഭാഷണം ഇടവേള സംവാദം അത്താഴം എന്നിങ്ങനെയാണ് പരിപാടി നടക്കുക. നൂറിലധികം പേര്‍ക്ക് ഇരിപ്പിടം ഒരുക്കും.സൂറിച്ചിലെ അറിയപ്പെടുന്ന കേരളാ റസ്റ്ററന്റ് ആണ് ഭക്ഷണം ഒരുക്കുന്നത്. പ്രവേശനം സൗജന്യമായ സംവാദത്തിലേക്ക് നൂറോളം പേര് ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്ത് സഹകരിച്ചതിന് കണ്‍വീനര്‍ എല്ലാവര്ക്കും നന്ദി അറിയിച്ചു.സുഗമമായ ഒരുക്കങ്ങള്‍ക്ക് ഇത് വളരെയധികം സഹായിച്ചുവെന്നു കേരളാ റസ്റ്ററന്റ് ഉടമയും ചങ്ങാതിക്കൂട്ടം അംഗവുമായ സുരാജ് കോച്ചേരിലും അറിയിച്ചു.
ഈ സംവാദ സദസ്സിന് അനുബന്ധമായി ഒരുക്കിയ വെബ് സൈറ്റിന്റെ പ്രകാശനം നേരത്തെ നടന്നു. ചങ്ങാതിക്കൂട്ടാംഗമായ ഫൈസല്‍ കാച്ചപിള്ളി ആണ് വെബ് സൈറ്റ് ഡിസൈന്‍ ചെയ്തത്. www.changathi.ch എന്നാണ് വെബ് സൈറ്റിന്റെ നാമം. ടോം കുളങ്ങര ജേക്കബ് മാളിയേക്കല്‍ എന്നിവരാണ് കൂട്ടായ്മയുടെ അഡ്മിന്മാര്.
മലയാള ഭാഷയിലുള്ള സംവാദങ്ങളും ചര്‍ച്ചകളും ആയി വെടിവട്ട സദസുകള്‍ ഒരുക്കുന്ന കൂട്ടായ്മയുടെ ആദ്യ പൊതുപരിപാടി ഇളയിടം മാഷിന്റെ പ്രഭാഷണമാണ്. മലയാളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനായ ഡോ.സുനില്‍ പി ഇളയിടത്തിന്റെ ആദ്യ യൂറോപ്യന്‍ സന്ദര്‍ശനവും ആണിത്. വിവരങ്ങള്‍ക്ക്: www.changathi.ch എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍