Image

ഹൂസ്റ്റണ്‍ കൗണ്‍സില്‍ അംഗം ലാറി ഗ്രീന്‍ അന്തരിച്ചു

പി.പി. ചെറിയാന്‍ Published on 08 March, 2018
ഹൂസ്റ്റണ്‍ കൗണ്‍സില്‍ അംഗം ലാറി ഗ്രീന്‍ അന്തരിച്ചു
ഹൂസ്റ്റണ്‍: കഴിഞ്ഞ ആറുവര്‍ഷമായി ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ മെമ്പറായി സേവനം അനുഷ്ഠിച്ചിരുന്ന ലാറി ഗ്രീന്‍ (52) അന്തരിച്ചു.

മാര്‍ച്ച് 6 ചൊവ്വാഴ്ച രാത്രിയില്‍ കൗണ്‍സില്‍ മീറ്റിംഗിങ്ങില്‍ പങ്കെടുക്കേണ്ട ലാറി എത്തിച്ചേരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനകത്ത് മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മരണം സംശയാസ്പദമല്ലെന്നും വീടിനകത്ത് ആരെങ്കിലും ബലംപ്രയോഗിച്ചു പ്രവേശിച്ചതായി കാണുന്നില്ലെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി നടന്ന മീറ്റിങ്ങില്‍ മേയര്‍ സില്‍വിസ്റ്റര്‍ ടര്‍ണറാണ് ലാറി അന്തരിച്ച വിവരം അറിയിച്ചത്.

20 വര്‍ഷമായി അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്ന ലാറി ഹൂസ്റ്റണില്‍ എല്ലാവര്‍ക്കും സുപരിചിതനാണ്.

ഈയിടെയാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്ക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അദ്ധ്യക്ഷനായി ലാറിയെ മേയര്‍ നിയമിച്ചത്.

ലാറിയുടെ നിര്യാണത്തില്‍ ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. ലാറിയുടെ മരണകാരണം പിന്നീട് വെളിപ്പെടുത്തുമെന്ന് മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് അറിയിച്ചു.

ഹൂസ്റ്റണ്‍ കൗണ്‍സില്‍ അംഗം ലാറി ഗ്രീന്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക