Image

നെഹ്‌റു കുടുംബമല്ലാത്തൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുമെന്ന് സോണിയ ഗാന്ധി

Published on 09 March, 2018
നെഹ്‌റു കുടുംബമല്ലാത്തൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുമെന്ന് സോണിയ ഗാന്ധി
നെഹ്‌റു-ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരാള്‍ ഭാവിയില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായേക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. മുംബൈയില്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു സോണിയയുടെ പരാമര്‍ശം. 2004ല്‍ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞെടുത്തത് അദ്ദേഹം തന്നേക്കാള്‍ ആ പദവി അര്‍ഹിച്ചിരുന്നതു കൊണ്ടാണെന്നും സോണിയ വ്യക്തമാക്കി.

ഗാന്ധി കുടുംബത്തില്‍ അംഗമാല്ലാത്ത ഒരു നേതാവില്ലാതെ കോണ്‍ഗ്രസിനു മുന്നോട്ടു പോകാനാവുമോ എന്ന ചോദ്യത്തിന് അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു ചോദിക്കണമെന്നായിരുന്നു മറുപടി. തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ കോണ്‍ഗ്രസിന് നേതാക്കളെ തെരഞ്ഞെടുത്തിരുന്ന രീതി ചൂണ്ടിക്കാട്ടിയ സോണിയ, മക്കള്‍ രാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ യുഎസിനെ ബുഷ്, ക്ലിന്റണ്‍ കുടുംബത്തെ ഉദാഹരണമായി എടുത്തുപറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക