Image

ആലഞ്ചേരിക്കെതിരെ ഇതുവരെ കേസെടുത്തില്ല: പോലീസിനെതിരെ ഹർജിക്കാർ വീണ്ടും കോടതിയിലേക്ക്

Published on 09 March, 2018
ആലഞ്ചേരിക്കെതിരെ ഇതുവരെ കേസെടുത്തില്ല: പോലീസിനെതിരെ ഹർജിക്കാർ വീണ്ടും കോടതിയിലേക്ക്
വിവാദമായ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കുന്നത് വൈകുന്നു. അതേസമയം, കേസെടുക്കാന്‍ വൈകുന്നത് ആലഞ്ചേരിയെ സഹായിക്കാനാണെന്ന് ആരോപിച്ചു പരാതിക്കാര്‍ പോലീസിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ.് എജിയുടെ നിയമോപദേശം തിങ്കഴാഴ്ചയ്ക്ക് ശേഷം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പോലീസ് ഭാഷ്യം. 

പോലീസ് അന്വേഷണം അനുവദിക്കരുതെന്നാവശ്യപ്പെട്ടു കര്‍ദിനാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സഭാ ഭൂമി ഇടപാടില്‍ വിശ്വാസ വഞ്ചനയും ഗൂഢാലോചനയും ബോധ്യപ്പെട്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞേചരി അടക്കം നാല് പേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു 

കര്‍ദിനാളിന് പുറമെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് എന്നിവരായിരുന്നു കേസില്‍ പ്രതികള്‍ .

അങ്കമാലി സ്വദേശി മാര്‍ട്ടിനായിരുന്നു ആദ്യ പരാതിക്കാരന്‍. ഈ പരാതിയില്‍ പോലീസ് കേസ് എടുക്കാതെ വന്നതോടെയാണ് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് ഹൈക്കോടതിയിലെത്തിയതും അനുകൂല ഉത്തരവ് നേടിയതും. ഇതില്‍ ആരുടെ പരാതിയില്‍ കേസെടുക്കണം, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് എജിയെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക