Image

പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന്‌ പലിശക്കാര്‍ ദളിത്‌ യുവതിയെ കത്തിച്ചു

Published on 10 March, 2018
പണം തിരിച്ചു  നല്‍കാത്തതിനെ തുടര്‍ന്ന്‌ പലിശക്കാര്‍ ദളിത്‌ യുവതിയെ കത്തിച്ചു



കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന്‌ പലിശക്കാര്‍ ദളിത്‌ യുവതിയെ കത്തിച്ചു. യുപിയിലെ ബലിയാ ജില്ലയിലാണ്‌ സംഭവം നടന്നത്‌. ഗുരുതരമായി പൊള്ളലേറ്റ യുവതി ഇപ്പോള്‍ വാരണാസിയില്‍ ചികിത്സയിലാണ്‌.

സംഭവത്തില്‍ പ്രതികളായ രണ്ടു പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. 40 കാരിയായ രശ്‌മി ദേവിക്കാണ്‌ ആക്രമണത്തില്‍ പരിക്കേറ്റത്‌. പുലര്‍ച്ചെ രണ്ടുമണിക്ക്‌ വീട്ടില്‍ ഉറങ്ങുകയായിരുന്നു രശ്‌മി. പലിശക്കാര്‍ ഇവരുടെ വീടിനു മണ്ണെണ്ണ ഒഴിച്ച്‌ തീയിട്ടുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. ഇതേ തുടര്‍ന്ന്‌ സാരമായി പരിക്കേറ്റ രശ്‌മിയെ ബന്ധുക്കളാണ്‌ ആശുപ്രതിയിലെത്തിച്ചത്‌.

സംഭവത്തില്‍ ശുദൂസിംഗിനെയും സോനു സിംഗിനെയുമായാണ്‌ പൊലീസ്‌ പിടികൂടിയത്‌ .രണ്ട്‌ വര്‍ഷം മുന്‍പ്‌ രശ്‌മി ഇവരില്‍ നിന്നും പണം കടം വാങ്ങിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക