Image

ഇന്ത്യയില്‍ ഏറ്റവുമധികം സ്വത്തുള്ള പ്രാദേശിക പാര്‍ട്ടി സമാജ്‌ വാദി പാര്‍ട്ടി

Published on 10 March, 2018
ഇന്ത്യയില്‍ ഏറ്റവുമധികം സ്വത്തുള്ള  പ്രാദേശിക പാര്‍ട്ടി സമാജ്‌ വാദി പാര്‍ട്ടി

ഇന്ത്യയില്‍ ഏറ്റവുമധികം സ്വത്തുള്ള പ്രാദേശിക പാര്‍ട്ടിയെന്ന നേട്ടം സമാജ്‌ വാദി പാര്‍ട്ടി (എസ്‌പി) സ്വന്തമാക്കിയെന്ന്‌ റിപ്പോര്‍ട്ട്‌. അസോസിയേഷന്‍ ഓഫ്‌ ഡമോക്രാറ്റിക്‌ റിഫോംസ്‌ (എഡിആര്‍) നടത്തിയ പഠനത്തിലാണ്‌ ഇതു സംബന്ധിച്ച വിവരം പുറത്തു വന്നത്‌.

എസ്‌പിക്ക്‌ 2015-16 കാലയളവില്‍ 635 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ്‌ വിവരം. അസോസിയേഷന്‍ ഓഫ്‌ ഡമോക്രാറ്റിക്‌ റിഫോംസ്‌ ഇന്ത്യയിലെ 22 പ്രാദേശിക പാര്‍ട്ടികളുടെ വിവരങ്ങള്‍ വച്ചുനടത്തിയ പഠനത്തിലാണ്‌ ഏറ്റവും കൂടുതല്‍ സ്വത്തുള്ള രാജ്യത്തെ പ്രാദേശിക പാര്‍ട്ടിയായി എസ്‌പിയെ തിരെഞ്ഞടുത്തത്‌.

212.86 കോടി രൂപയുടെ സ്വത്തുക്കള്‍ 2011 12 കാലയളവിലുണ്ടായിരുന്ന എസ്‌പിക്ക്‌ ചുരുങ്ങിയ കാലം കൊണ്ടാണ്‌ വലിയ വളര്‍ച്ചയുണ്ടായത്‌. ഇത്‌ 198 ശതമാനം വര്‍ധിച്ചാണ്‌ 2015- 16 ല്‍ 634.96 കോടി രൂപയായി മാറിയത്‌.

അണ്ണാ ഡിഎംകെയ്‌ക്കും സമാനമായ രീതിയില്‍ സ്വത്തുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക