Image

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മന്ത്രി ബിനോയ് വിശ്വത്തിന്റെ മാതാവുമായ സി.കെ. ഓമന അന്തരിച്ചു

Published on 10 March, 2018
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മന്ത്രി ബിനോയ് വിശ്വത്തിന്റെ മാതാവുമായ സി.കെ. ഓമന അന്തരിച്ചു
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര സമര സേനാനിയും മുന്‍മന്ത്രി ബിനോയ് വിശ്വത്തിന്റെ മാതാവുമായ സി.കെ. ഓമന (83) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്നു ഇന്നു രാവിലെ ആറിന് എറണാകുളം പാലാരിവട്ടം സൗത്ത് ജനതാ റോഡില്‍ എല്‍ഐസി ലെയ്‌നിലെ ചേലാട്ട് വസതിയിലായിരുന്നു അന്ത്യം.

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ സി.കെ. വിശ്വനാഥിന്റെ ഭാര്യയാണ്. സംസ്‌കാരം നാളെ രാവിലെ പത്തിന്. മറ്റുമക്കള്‍: ബീന കോമളന്‍, പരേതനായ ബിനോദ് വിശ്വം. മരുമക്കള്‍: കെ.ജി. കോമളന്‍, ഷൈല, നജി. എസ്എന്‍ഡിപി യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായിരുന്ന വൈക്കം മാളികേയില്‍ വീട്ടില്‍ പരേതനായ ഇ. മാധവന്റെ മകളാണ്.

ആലപ്പുഴ എസ്ഡി കോളജിലെ പഠനകാലത്ത് ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. കോളജ് കാലത്ത് മുന്‍മന്ത്രി സുശീല ഗോപാലന്‍ സഹപാഠിയായിരുന്നു. പിന്നീട് കേരള മഹിളാ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖയായിരുന്നു ഓമന. ഖാദി പ്രസ്ഥാനവുമായി ചെറുപ്പകാലത്തുതന്നെ ബന്ധപ്പെട്ട ഇവര്‍ പില്‍കാലത്ത് ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചു.

എല്‍ഐസിയില്‍ ഉദ്യോഗം ലഭിച്ച് എറണാകുളത്ത് എത്തിയ ഓമന സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടിവില്‍ ദീര്‍ഘകാലം അംഗമായിരുന്നു. നാടകം ഉള്‍പ്പെടെയുള്ള കലാപ്രവര്‍ത്തനങ്ങളിലും സജീവവമായിരുന്നു. സഹോദരങ്ങള്‍: സി.എം. തങ്കപ്പന്‍, സി.കെ. തുളസി, സി.കെ. സാലി, സി.കെ. ലില്ലി, സി.എം. ജോയ്, സി.എം. ബേബി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക