Image

ഷുഹൈബ്‌ വധത്തില്‍ പ്രതികളായ സിപിഐഎം പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കി

Published on 10 March, 2018
ഷുഹൈബ്‌ വധത്തില്‍ പ്രതികളായ സിപിഐഎം  പ്രവര്‍ത്തകരെ പാര്‍ട്ടി  പുറത്താക്കി
മട്ടന്നൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷുഹൈബ്‌ കൊല്ലപ്പെട്ട കേസില്‍ സിപിഐഎം നടപടി. കേസില്‍ പ്രതികളായ നാല്‌ പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കി.

സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ്‌ തീരുമാനം. ആകാശ്‌ തില്ലങ്കേരി, ടി.കെ അനവര്‍, സി.എസ്‌ ദാപ്‌ചന്ദ്‌, കെ അഖില്‍ എന്നിവരെയാണ്‌ പാര്‍ട്ടി പുറത്താക്കിയിരിക്കുന്നത്‌. തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം കോടിയേരി ബാലകൃഷ്‌ണനും പങ്കെടുത്ത യോഗത്തിലാണ്‌ തീരുമാനം.

ഷുഹൈബ്‌കേസ്‌ സിബിഐ അന്വേഷണത്തിന്‌ ഹൈക്കോടതി കഴിഞ്ഞ ദിവസാമാണ്‌ ഉത്തരവിട്ടിരുന്നത്‌. കേസ്‌ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന്‌ സിബിഐ യും കോടതിയെ അറിയിച്ചു. കേസ്‌ സിബിഐ തിരുവന്തപുരം യൂണിറ്റ്‌ അന്വേഷിക്കും .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക