Image

കേരള സര്‍ക്കാരിന് ഭരണപരിഷ്‌ക്കാര കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ വേണ്ട, രണ്ടു വര്‍ഷം കൊണ്ട് വെറുതെ കളഞ്ഞത് രണ്ടു കോടി

Published on 11 March, 2018
കേരള സര്‍ക്കാരിന് ഭരണപരിഷ്‌ക്കാര കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ വേണ്ട, രണ്ടു വര്‍ഷം കൊണ്ട് വെറുതെ കളഞ്ഞത് രണ്ടു കോടി
സംസ്ഥാന സര്‍ക്കാരിന് ഭരണപരിഷ്‌ക്കാര കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ വേണ്ട. എന്നാലും വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ കമ്മീഷനെ പിരിച്ചു വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയനു ധൈര്യമില്ല. അധികാരങ്ങളില്ലാതെ നിലനില്‍ക്കാനാകില്ലെന്ന വാശിയില്‍ മുണ്ടുമുറുക്കി മാതൃക കാട്ടേണ്ടവരുടെ ധൂര്‍ത്ത് കൂടി താങ്ങണം സാധാരണക്കാര്‍. ഇതുവരെ ചെലവാക്കിയതു രണ്ടു കോടി രൂപ. ഓഖി കൊടുങ്കാറ്റില്‍പ്പെട്ടവരുടെ ദുരിതാശ്വാസ തുക പോലും ഇതുവരെ കൊടുത്തു കഴിഞ്ഞിട്ടില്ല. അപ്പോഴാണ് യാതൊരുവിധ നേട്ടങ്ങളുമില്ലാതെ ഇങ്ങനെ കുറെപ്പേരെ സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നത്.

ഭരണപരിഷ്‌ക്കാര കമ്മീഷനില്‍ അധ്യക്ഷന്‍ ഉള്‍പ്പെടെ 4 അംഗങ്ങളാണ് ഉള്ളത്. അധ്യക്ഷന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 11 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ 27 പേര്‍.
ജീവനക്കാര്‍ക്കായി ശമ്പളവും അലവന്‍സും നല്‍കിയ വകയില്‍ ജനുവരി വരെ ചെലവായത് 1,62,905,51. വി.എസിന് ശമ്പള ഇനത്തില്‍ 90,2494 രൂപയും മെഡിക്കല്‍ റീം ഇംപേഴ്‌സ്‌മെന്റായി 140779 രൂപയും യാത്രാബത്ത ഇനത്തില്‍ 1,11066 രൂപയും നല്‍കി. 

ഇതുകൂടാതെ വിമാനയാത്രയ്ക്കായി നല്‍കിയത് 140201 രൂപ. കമ്മിഷനിലെ പാര്‍ട്ട് ടൈം അഗമായ നീല ഗംഗാധരന് ഹോണറേറിയവും യാത്രാബത്തയും വിമാനയാത്രാക്കൂലിയുമായി ഇതുവരെ നല്‍കിയത് 498664 രൂപ. കമ്മിഷന്‍ മെംബര്‍ സെക്രട്ടറി ഷീല തോമസ് നടത്തിയ വിമാനയാത്രകള്‍ക്കായി 29,779 രൂപയും നല്‍കി.
കമ്മിഷന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 21,90338 രൂപ കൂടി ചെലവാക്കിയിട്ടുണ്ട്. കമ്മിഷന് ഐഎം ജിയില്‍ നല്‍കിയ ഓഫിസിന് സൗകര്യക്കുറവെന്ന പേരില്‍ അവിടേയും പുതിയ സംവിധാനം ഒരുക്കുകയാണ് . കോടികള്‍ ഇത്രയും ചെലവഴിക്കുമ്പോള്‍ കമ്മിഷന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ. ആകെ സമര്‍പ്പിച്ചത് വിജിലന്‍സ് നവീകരണ ശുപാര്‍ശ. അതില്‍ ഒരു നടപടിയും ഇതുവരെ ഉണ്ടാകാത്തതില്‍ ഉല്‍കണ്ഠ ഉണ്ടെന്നാണ് കമ്മിഷന്റെ തന്നെ നിലപാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക