Image

ജേക്കബ് തോമസ് ബിനാമിയെന്ന് കോടതി, തമിഴ്‌നാട്ടില്‍ 50 ഏക്കര്‍, ചുരുളഴിയുന്നത് വന്‍സ്രാവിന്റെ രഹസ്യങ്ങളോ?

Published on 11 March, 2018
ജേക്കബ് തോമസ് ബിനാമിയെന്ന് കോടതി, തമിഴ്‌നാട്ടില്‍ 50 ഏക്കര്‍, ചുരുളഴിയുന്നത് വന്‍സ്രാവിന്റെ രഹസ്യങ്ങളോ?
മുന്‍ വിജിലന്‍സും ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ കോടതി പരാമര്‍ശം. ഡിജിപി ജേക്കബ് തോമസ് ബിനാമിയെന്ന് എറണാകുളം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിശേഷിപ്പിച്ചത്. ജേക്കബ് തോമസ് ബിനാമി സ്വത്ത് കൈവശം വച്ചുവെന്ന ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം. തമിഴ്‌നാട് വിരുദൂനഗര്‍ ജില്ലയിലെ രാജപാളയം സേതുര്‍ വില്ലേജില്‍ വെളിപ്പെടുത്താത്ത 50 ഏക്കര്‍ സ്വത്ത് ജേക്കബ് തോമസ് കൈവശം വച്ചു എന്നാണ് പരാതി. എറണാകുളം സ്വദേശി ടി.ആര്‍. വാസുദേവനാണ് ഹര്‍ജി നല്‍കിയത്. 

ഭൂമി വില്‍പ്പനകരാര്‍ പ്രകാരം ഇസ്ര അഗ്രോ ടെക് എന്ന കമ്പനിയുടെ ഡയറക്ടര്‍ എന്ന നിലയിലാണ് ജേക്കബ് തോമസിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥന് കമ്പനി ഡയറക്ടറാവാന്‍ നിയമം അനുവദിക്കുന്നില്ല. ഇത് ബിനാമി ഇടപാടാണെന്ന് നിരീക്ഷിച്ച കോടതി ജേക്കബ് തോമസിനെ ബിനാമി ദാറെന്നും വിശേഷിപ്പിച്ചു. സ്വകാര്യ ഹര്‍ജിയില്‍ ജേക്കബ് തോമസിനെതിരേ കേസെടുക്കാനാവില്ലെന്ന് അറിയിച്ച കോടതി പിന്നിട് ഹര്‍ജി തള്ളി. ഹര്‍ജി തള്ളിയെങ്കിലും കോടതി പരാമര്‍ശം ജേക്കബ് തോമസ് വന്‍ ക്ഷീണമുണ്ടാക്കുമെന്ന് ഉറപ്പാണ്. വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച ജേക്കബ് തോമസ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്. പല വിഷയങ്ങളിലും സര്‍ക്കാരിനെ തുറന്നു വിമര്‍ശിച്ച ജേക്കബ് തോമസിനെ നിലയ്ക്ക് നിര്‍ത്താന്‍ ഈ കോടതി പരാമര്‍ശം ധാരാളമെന്ന മട്ടിലാണ് തലസ്ഥാനത്ത് നിന്നുള്ള സൂചനകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക