Image

ഓപ്ര വിന്‍ഫ്രീയെ തോല്പിക്കണം; അടുത്ത മുദ്രാവാക്യം കീപ്പ് അമേരിക്ക ഗ്രേറ്റ്: ട്രമ്പ്

Published on 11 March, 2018
ഓപ്ര വിന്‍ഫ്രീയെ തോല്പിക്കണം; അടുത്ത മുദ്രാവാക്യം കീപ്പ് അമേരിക്ക ഗ്രേറ്റ്: ട്രമ്പ്
അടുത്ത തിരഞ്ഞെടുപ്പില്‍ ടെലിവിഷന്‍-സിനിമാ താരം ഓപ്ര വിന്‍ഫ്രീയോടു മത്സരിച്ച് അവരെ തോല്പിക്കാന്‍ മോഹമെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്.

അടുത്ത പ്രചാരണത്തിലെമുദ്രാവാക്യം 'കീപ് അമേരിക്ക ഗ്രേറ്റ്' എന്നതായിരിക്കും. കഴിഞ്ഞ തവണത്തെ മുദ്രാവാക്യം 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ്' ഫലവത്താക്കാന്‍ വലിയ നടപടികള്‍ നടക്കുന്നു. അതിനു ഫലവും കാണുന്നുണ്ട്. അതിനാലാണ് പുതിയ മുദ്രാവാക്യം.

'ഓപ്രയുടെ ദൗര്‍ബല്യമെന്താണെന്ന് എനിക്കറിയാം. എന്നോട് തോല്‍ക്കുന്നത് അവര്‍ക്ക് കയ്‌പേറിയ അനുഭവമാകും. 'ട്രമ്പ് പറഞ്ഞു.

പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ റിപ്പബ്ലിക്കന്‍ റാലിയെ അഭിസംബോധന ചെയ്ത്ട്രമ്പ് സ്‌ക്രിപ്റ്റ് നോക്കാതെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. ചൊവ്വാഴ്ച സ്‌പെഷ്യല്‍ ഇലക്ഷനില്‍ 18-ം ഡിസ്ട്രിക്ടില്‍ നിന്നുകോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റെപ്. റിക്ക് സാക്കോണെതുണക്കാന്‍ എത്തിയതായിരുന്നു ട്രമ്പ്. സ്റ്റീല്‍ വര്‍ക്കേഴ്‌സിന്റെ കേന്ദ്രമാണിത്. കഴിഞ്ഞ തവണ ട്രമ്പ് ഇവിടെ ഹിലരിയേക്കാള്‍ 20 പോയിന്റ് കൂടുതല്‍ വോട്ട് നേടിയിരുന്നു.

രാജ്യത്തെ സാമ്പത്തികസ്ഥിതി വളരുന്നു. നഷ്ടപ്പെട്ട തൊഴിലുകളെല്ലാം തിരികെ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 30 ലക്ഷം തൊഴിലവസരങ്ങളാണു സൃഷ്ടിച്ചത്.നികുതി മേഖലയില്‍ ഉള്‍പ്പെടെ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നുവെന്നും ട്രമ്പ് ചൂണ്ടിക്കാട്ടി.

എന്‍.ബി.സി അവതാരകന്‍ ചക്ക് ടോഡിനെ 'സ്ലീപ്പിംഗ് സണ്‍ ഓഫ് എ ബിച്ച്' എന്നാണു വിശേഷിപ്പിച്ചത്! കോണ്‍ഗ്രസംഗം മാക്‌സിന്‍ വാട്ടേഴ്‌സിനു ഐ.ക്യു. കുറവാണെന്നും ട്രമ്പ് പറഞ്ഞു.

പ്രസിഡന്‍ഷ്യല്‍ പക്വത എന്നൊക്കെ പറയുന്നതിനെയും അദ്ധേഹം കളിയാക്കി.

മയക്കുമരുന്നു വില്പനക്കാര്‍ക്ക് മരണ ശിക്ഷ കൊടുക്കണമെന്നാണു മറ്റൊരു നിര്‍ദേശം. സൗത്ത് കൊറിയയില്‍ നടന്ന വിന്റര്‍ ഒളിമ്പിക്‌സിന്റെ വിജയത്തിന്റെ ക്രെഡിറ്റും ട്രമ്പ് അവകാശപ്പെട്ടു. 
Join WhatsApp News
America great 2018-03-11 15:04:05

Keep America great

But does not include:- women, minorities, children, the elderly, the LGBT, scientists, teachers, doctors, patients, athletes, dreamers, the working class, Blacks, Brown, Asians, the 99%, or anyone with a conscience.

Watching this ridiculous human being who became president is beyond disturbing. A lying con man who spews racism, abuses women, praises autocrats, defecates on democracy and all to feed his broken soul and line his pockets. This November we can begin to right the ship.

White evangelical women, trump’s strong support is slowly leaving him.

GOP might block trump’s Tariffs.

 

Trump for 2020 2018-03-11 15:32:08

Government going to borrow 1 Trillion this year. Malayalee trump supporters can give some.

What happened to trump promise of draining the swamp? He is adding more to it.

Trump so far:- 67 % of his wives left him, 100% of his Casinos are bankrupted, 100% of his universities and Charities are shut down and has several lawsuits, almost all his businesses are failure, large # of his staff left him, most of his staff is under investigation.

Paid 130000 hush money to a porn star but keep saying he don’t know her.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക