Image

കേരള തമിഴ്‌നാട് വനാതിര്‍ത്തിയില്‍ കാട്ടുതീ, 8 മരണം, നാല്‍പ്പതംഗ വിദ്യാര്‍ത്ഥി സംഘം കുടുങ്ങി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

Published on 11 March, 2018
കേരള തമിഴ്‌നാട് വനാതിര്‍ത്തിയില്‍ കാട്ടുതീ, 8 മരണം, നാല്‍പ്പതംഗ വിദ്യാര്‍ത്ഥി സംഘം കുടുങ്ങി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
കേരള തമിഴ്‌നാട് വനാതിര്‍ത്തിയായ മീശപ്പുലിമലയില്‍ ട്രക്കിങ്ങിന് എത്തിയ വിദ്യാര്‍ത്ഥിസംഘം കാട്ടുതീയില്‍ അകപ്പെട്ടു.  മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോയമ്പത്തൂര്‍ ഈറോഡ് എന്നിവിടങ്ങളില്‍ നിന്നുമുള്ള കോളേജ് വിദ്യര്‍ത്ഥിനികളാണ് ദുരന്തത്തില്‍പ്പെട്ടത്. സംഘത്തില്‍ 40 ഓളം പേരുണ്ടായിരുന്നു എന്നാണ് സൂചന. പലരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വളരെ വൈകിയാണ് ദുരന്തം പുറം ലോകമറിഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് എത്തിയ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 12 കുട്ടികളെ രക്ഷപ്പെടുത്തി. ഇവരെകൂടാതെ 15 കുട്ടികള്‍ മലയുടെ താഴെ എത്തിയിരുന്നു. എന്നാല്‍ ശേഷിച്ചവരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. 

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വ്യോമസേന തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി എത്തിയിട്ടുണ്ട്. എന്നാല്‍, ശക്തമായ കാറ്റ് വീശുന്നതു രാത്രി വൈകിയതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മലയിലെത്തിയത്. തീ അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. 

രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വ്യോമസേനയ്ക്കു കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കി. തേനി ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു മന്ത്രി ചര്‍ച്ച നടത്തി.

കേരള തമിഴ്‌നാട് വനാതിര്‍ത്തിയില്‍ കാട്ടുതീ, 8 മരണം, നാല്‍പ്പതംഗ വിദ്യാര്‍ത്ഥി സംഘം കുടുങ്ങി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക