ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്യുന്ന 'ഇര' വാര്‍ത്തകളില്‍ നിറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് പരക്കെ സംസാരം. എന്തായാലും ചിത്രത്തിന്റെ ടീസര്‍ ഹിറ്റായി കഴിഞ്ഞു. ചിത്രം മാര്‍ച്ച് 16ന് തിയേറ്ററുകളില്‍ എത്തും. ഇതിലെ ഡയലോഗ് ദിലീപ് പറഞ്ഞ അതേ സംഭാഷണം തന്നെയാണ്. അറസ്റ്റ് ചെയ്ത ശേഷം തെളിവെടുപ്പിന് വേണ്ടി കൊണ്ടുപോയ സമയത്ത് ദിലീപ് പറഞ്ഞ അതേ ഡയലോഗാണ് ഇപ്പോള്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തെ ഞെട്ടിച്ച സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്തായാലും കാത്തിരുന്നു കാണാം ആരാണ് 'ഇര' എന്ന്?
പുലിമുരുകന്‍ സംവിധായകന്‍ വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇര. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
മാധ്യമപ്രവര്‍ത്തകരോട്, എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നതെന്ന ദിലീപിന്റെ വാക്കുകളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു നായകനായ ഗോകുല്‍ സുരേഷിന്റെ കഥാപാത്രമാണ് ഈ ഡയലോഗ് പറയുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ വാര്‍ത്താ കോളങ്ങളില്‍ വലിയ പ്രാധാന്യം ഇര നേടിയിരുന്നു.