Image

സോമര്‍സെറ്റ് ദേവാലയത്തില്‍ ഫാ. ദേവസിയ കാനാട്ട് നയിക്കുന്ന ധ്യാനം

സെബാസ്റ്റ്യന്‍ ആന്റണി Published on 14 March, 2018
സോമര്‍സെറ്റ് ദേവാലയത്തില്‍ ഫാ. ദേവസിയ കാനാട്ട് നയിക്കുന്ന ധ്യാനം
ന്യൂജേഴ്സി: സോമര്‍സെറ്റ്­ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള ഇടവക വാര്‍ഷികനോമ്പുകാല ധ്യാനം മാര്‍ച്ച് 16,17,18 (വെള്ളി, ശനി, ഞായര്‍ ) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

പ്രാര്‍ത്ഥനാ ജീവിതം, അനുതാപം, കുമ്പസാരം, ദൈവ വചനശക്തി, പരിശുദ്ധാല്മാഭിഷേകം, പരിശുദ്ധ ദൈവമാതാവ് എന്നീ മേഖലകളില്‍ വചനശുശ്രൂഷകള്‍ നല്‍കപ്പെടും.

മാര്‍ച്ച് 16-ന് വെള്ളിയാഴ്ച വൈകീട്ട് 5- മണിക്ക് കുരിശ്ശിന്റെ വഴിയും തുടര്‍ന്ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയോടുകൂടി ഒന്നാം ദിവസത്തെ ധ്യാനത്തിനു തുടക്കം കുറിക്കും.

മാര്‍ച്ച് 17 -ന് ശനിയാഴ്ച രാവിലെ 9- മണിക്ക് വിശുദ്ധ ദിവ്യബലിയോടെ രണ്ടാം ദിവസത്തെ ധ്യാനം ആരംഭിച്ചു വൈകീട്ട് 5- മണിയോടെ പര്യവസാനിക്കും.

മാര്‍ച്ച് 18 -ന് ഞായറാഴ്ച വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ഇടവകസമൂഹം ആഘോഷിക്കുമ്പോള്‍ രാവിലെ 9:30- ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയോടെ ഇന്നേ ദിവസത്തെ ധ്യാനത്തിന് തുടക്കം കുറിക്കും. വൈകീട്ട് 5- മണിയോടെ ഇടവകയില്‍ മൂന്നു ദിവസമായി നടന്നു വരുന്ന ധ്യാന പരിപാടികള്‍ അവസാനിക്കും.

അനുഗ്രഹീത വചന പ്രഘോഷകനും, കര്‍മലീത്താ സഭാംഗവുമായ ഫാദര്‍.ദേവസി കാനാട്ടാണ് ഈ വര്‍ഷത്തെ ധ്യാനത്തിന് വചന ശുസ്രൂഷകള്‍ നയിക്കുന്നത്. തൃശൂര്‍ ജെറുസലേം ധ്യാന കേന്ദ്രത്തിന്റ അഡ്മിനിസ്‌ട്രേറ്റര്‍ ആയി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ദേവസിയ കാനാട്ട് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കെണ്‍ടക്കിയിലെ ബുര്‍ക്‌സ്വില്‍ ഹോളി ക്രോസ്സ് ദേവാലയത്തില്‍ പാസ്റ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.

ധ്യാനത്തിന് ഒരുക്കമായി ഇടവകാംഗങ്ങള്‍ ദിവസവും പ്രത്യക ദിവ്യ കാരുണ്യ പ്രാര്‍ത്ഥനകള്‍ നടത്തിവരുന്നു.

17, 18 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഇടവകയിലെ യുവാക്കള്‍ക്കും, കുട്ടികള്‍ക്കുമായി പ്രശസ്ത നാഷണല്‍ ടീന്‍, യംഗ് അഡല്‍ട്ട് സ്പീക്കര്‍, റിട്രീറ്റ് ലീഡര്‍, ഇവാഞ്ചിലേറ്റര്‍ അലക്‌സ് ഗോട്ടി ജൂനിയര്‍ നയിക്കുന്ന ക്ലാസുകള്‍ ഇതോടൊപ്പം പ്രത്യകമായി നടത്തപ്പെടും.

വലിയ നോമ്പിന്­ ഒരുക്കമായി നടത്തപ്പെടുന്ന വചനാഭിഷേക ധ്യാനത്തില്‍ ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുത്ത്­ ആത്മീയ ഉണര്‍വ്വ് നേടാന്‍ ഏവരേയും സ്­നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മിനേഷ് ജോസഫ്­ (ട്രസ്റ്റി) (201) 978­-9828, മേരിദാസന്‍ തോമസ്­ (ട്രസ്റ്റി (201) 912-­6451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി ) (732) 762-6744, സാബിന്‍ മാത്യൂ (ട്രസ്റ്റി ) (848) 391-8461

വെബ് :www.stthomassyronj.org

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക